ന്യൂഡൽഹി: പി സി ജോര്‍ജ് ബിജെപിയില്‍ ചേര്‍ന്നു. ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്തെത്തിയാണ് പി സി ജോര്‍ജ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. മകൻ ഷോൺ ജോ‍ർജും പി സി ജോർജിനൊപ്പം ബിജെപി അം​ഗത്വം സ്വീകരിച്ചു. ജനപക്ഷം പാര്‍ട്ടി ബിജെപിയില്‍ ലയിക്കുകയും ചെയ്തു. കേന്ദ്രമന്ത്രിമാരായ രാജീവ് ചന്ദ്രശേഖർ, പ്രകാശ് ജാവദേക്കർ, വി മുരളീധരൻ എന്നിവരും അനിൽ ആൻ്റണിയും പി സി ജോർജ്ജിനൊപ്പമുണ്ടായിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

കഴിഞ്ഞ കുറേ കാലങ്ങളായി എന്‍ഡിഎ അനുകൂല നിലപാടുകളാണ് പി സി ജോർജ് സ്വീകരിച്ചിരുന്നത്. ഘടക കക്ഷിയാകുന്നതിന് പകരം ബിജെപി അംഗത്വം സ്വീകരിച്ച് പാര്‍ട്ടിയുടെ ഭാഗമാകാനുള്ള തീരുമാനം കഴിഞ്ഞ ദിവസം തന്നെ ഔദ്യോഗികമായി എടുത്തു കഴിഞ്ഞിരുന്നു എന്നാണ് റിപ്പോർട്ട്.  ബിജെപിയില്‍ ചേരുകയെന്ന തീരുമാനം ശരിയോ എന്ന് പരിശോധിക്കാനായി അഞ്ചംഗ കമ്മിറ്റിയെ നിയോഗിച്ചിരുന്നുവെന്നും കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ബിജെപി കേന്ദ്ര നേതൃത്വവുമായി പി സി ജോര്‍ജ് ബന്ധപ്പെട്ടത് എന്നുമുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. 


ALSO READ: അച്ചടക്കമില്ലാത്ത എംപിമാർക്ക് മുന്നറിയിപ്പ്, അടുത്ത സമ്പൂര്‍ണ്ണ ബജറ്റും NDA അവതരിപ്പിക്കും!! ആത്മവിശ്വാസത്തോടെ പ്രധാനമന്ത്രി മോദി


4 തവണ പൂഞ്ഞാറില്‍ നിന്ന് പി സി ജോര്‍ജ് നിയമസഭയില്‍ എത്തിയിട്ടുണ്ട്. 1980, 1982, 1996, 2016 എന്നീ വര്‍ഷങ്ങളില്‍ അദ്ദേഹം പൂഞ്ഞാറില്‍ നിന്നുള്ള നിയമസഭാംഗമായി. കേരള കോണ്‍ഗ്രസ് (ജെ), കേരള കോണ്‍ഗ്രസ് (എം) എന്നീ പാര്‍ട്ടികളില്‍ പി സി ജോർജ് പ്രവര്‍ത്തിച്ചിട്ടുണ്ട്. പിന്നീട് കേരള കോണ്‍ഗ്രസ് സെക്യുലര്‍ എന്ന പാര്‍ട്ടി രൂപീകരിക്കുകയും കേരള കോണ്‍ഗ്രസ് എമ്മില്‍ ലയിക്കുകയും ചെയ്തിരുന്നു. 


2017ലാണ് പി സി ജോര്‍ജ് ജനപക്ഷം സെക്യുലര്‍ എന്ന പുതിയ പാര്‍ട്ടി രൂപീകരിച്ചത്. തുടര്‍ന്ന് 2021ല്‍ നടന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും ദയനീയമായി പരാജയപ്പെട്ടു. രാഷ്ട്രീയ ഭാവി പോലും തുലാസിലായ സാഹചര്യത്തിലാണ് അദ്ദേഹം ബിജെപിയിൽ അഭയം പ്രാപിക്കാൻ തീരുമാനിച്ചത്. ലോക്‌സഭ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് പി സി ജോര്‍ജും ബിജെപിയും കൈകോർത്തിരിക്കുന്നത്. പി സി ജോര്‍ജ് പത്തനംതിട്ടയില്‍ മത്സരിക്കാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.