ന്യൂഡൽഹി: പൊതുപ്രവർത്തനം അവസാനിപ്പിക്കുന്നുവെന്ന് മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. 18 വർഷത്തെ പൊതുപ്രവർത്തനം നിർത്തുന്നു. ഇത് വരെ പിന്തുണച്ച നേതാക്കൾക്ക്  നന്ദിയെന്നും ഫെയ്സ്ബുക്ക് പോസ്റ്റിൽ കുറിച്ചു. ഇനി ബിജെപി പ്രവർത്തകനായി പ്രവർത്തനായി തുടരും. തിരഞ്ഞെടുപ്പിലെ തോൽവിയല്ല ഈ തീരുമാനത്തിലേക്ക് നയിച്ചതെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി. 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ തിരവനന്തപുരത്ത് നിന്നുള്ള ബിജെപി സ്ഥാനാർത്ഥിയുമായിരുന്നു അദ്ദേഹം. 


COMMERCIAL BREAK
SCROLL TO CONTINUE READING


അതേസമയം സോഷ്യൽ മീഡിയയിൽ താൻ രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കുന്നുവെന്ന പോസ്റ്റ് ഇട്ടതിന് മണിക്കൂറിനുള്ളിൽ തന്നെ പോസ്റ്റ് പിൻവലിച്ച് രാജീവ് ചന്ദ്രശേഖർ. അതിന് ശേഷം നരേന്ദ്ര മോദി സർക്കാറിന്റെ സത്യപ്രതിജ്ഞ ചടങ്ങിന്റെ പോസ്റ്റാണ് പങ്കുവെച്ചത്. രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കാൻ തീരുമാനിച്ച രാജീവ് ആ തീരുമാനം ഉടൻ പിൻ വലിക്കാനുണ്ടായ കാരണം ഇപ്പോഴും വ്യക്തമായിട്ടില്ല.