kottayam | കോട്ടയത്ത് നാലംഗ കുടുംബം ആസിഡ് കുടിച്ച് ആത്മഹത്യക്ക് ശ്രമിച്ചു; അമ്മയും മകളും മരിച്ചു
സുകുമാരന്റെ ഭാര്യ സീന (54) ഇന്നലെ മരിച്ചു. മകള്‍ സൂര്യ (27) ഇന്ന് മരിച്ചു.
കോട്ടയം: തലയോലപ്പറമ്പ് ബ്രഹ്മമംഗലത്ത് ആസിഡ് (Acid) ഉള്ളില്‍ ചെന്ന നിലയില്‍ കണ്ടെത്തിയ നാലംഗം കുടുംബത്തിലെ അമ്മയ്ക്ക് പിന്നാലെ മകളും മരിച്ചു. കാലായില്‍ സുകുമാരനും കുടുംബവുമാണ് ആസിഡ് കുടിച്ച് ആത്മഹത്യക്ക് (Suicide) ശ്രമിച്ചത്. സുകുമാരന്റെ ഭാര്യ സീന (54) ഇന്നലെ മരിച്ചു. മകള്‍ സൂര്യ (27) ഇന്ന് മരിച്ചു.
ഗുരുതരാവസ്ഥയിലുള്ള സുകുമാരന്‍ മെഡിക്കല്‍ കോളജില്‍ വെന്റിലേറ്ററിലും ഇളയ മകള്‍ സുവര്‍ണ വാര്‍ഡിലും ചികിത്സയിലാണ്. പിറവം കാരൂര്‍ക്കാവ് സ്വദേശിയുമായി സൂര്യയുടെ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു. ഡിസംബര്‍ 12ന് വിവാഹം നടക്കാനിരിക്കെയാണ് മരണം.
ALSO READ: Palarivattom Accident | മുൻ മിസ് കേരളയും റണ്ണറപ്പും അപകടത്തിൽ മരിച്ച സംഭവം; ഡ്രൈവർ അറസ്റ്റിൽ
സീനയുടെ മൃതദേഹം മുട്ടുചിറ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയിലും സൂര്യയുടെ മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലുമാണ്. രാത്രി 11 മണിക്ക് സുകുമാരന്റെ ഇളയ മകൾ സുവര്‍ണ സമീപത്തു താമസിക്കുന്ന ഇളയച്ഛന്‍ സന്തോഷിന്റെ വീട്ടിലെത്തി ആസിഡ് കഴിച്ച വിവരം പറയുമ്പോഴാണു സംഭവം പുറത്തറിയുന്നത്.
നാല് പേരടങ്ങുന്ന കുടുംബം ഒറ്റമുറി വീട്ടിലായിരുന്നു താമസം. സാമ്പത്തിക പ്രതിസന്ധിയാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. കേസ് രജിസ്റ്റർ ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...