Omicron | കേരളത്തിൽ നാല് ഒമിക്രോൺ കേസുകൾ കൂടി സ്ഥിരീകരിച്ചു; സംസ്ഥാനത്തെ ഒമിക്രോൺ കേസുകൾ 11 ആയി
തിരുവനന്തപുരത്തെത്തിയ രണ്ട് പേർക്കും മലപ്പുറത്തും തൃശൂരിലും ഓരോരുത്തർക്കും വീതമാണ് ഒമിക്രോൺ സ്ഥിരീകരിച്ചതെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു.
തിരുവനന്തപുരം: സംസ്ഥാനത്ത് നാല് പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു. തിരുവനന്തപുരത്തെത്തിയ രണ്ട് പേർക്കും മലപ്പുറത്തും തൃശൂരിലും ഓരോരുത്തർക്കും വീതമാണ് ഒമിക്രോൺ സ്ഥിരീകരിച്ചതെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു.
തിരുവനന്തപുരത്ത് 17 കാരനും 44 കാരനുമാണ് രോഗം സ്ഥിരീകരിച്ചത്. മലപ്പുറത്ത് 37 കാരനും തൃശൂരിൽ 37 വയസുകാരിക്കുമാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. തിരുവനന്തപുരത്ത് എത്തിയ 17 വയസുകാരൻ യുകെയിൽ നിന്നും 44കാരൻ ടുണീഷ്യയിൽ നിന്നും മലപ്പുറം സ്വദേശി ടാൻസാനിയയിൽ നിന്നും തൃശൂർ സ്വദേശിനി കെനിയയിൽ നിന്നുമാണ് എത്തിയത്.
ALSO READ: Omicron | രാജ്യത്ത് ഫെബ്രുവരിയോടെ കോവിഡ് മൂന്നാംതരംഗത്തിന് സാധ്യതയെന്ന് പഠനങ്ങൾ
കേന്ദ്ര സർക്കാർ മാർഗനിർദേശ പ്രകാരം കെനിയ, ടുണീഷ്യ എന്നീ രാജ്യങ്ങളെ ഹൈ റിസ്‌ക് രാജ്യങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നില്ല. അതിനാൽ ഇവർക്ക് സ്വയം നിരീക്ഷണമാണ് അനുവദിച്ചിരുന്നത്. തിരുവനന്തപുരത്തെ 17 വയസുകാരൻ ഡിസംബർ ഒമ്പതിന് അച്ഛനും അമ്മയ്ക്കും സഹോദരിക്കും ഒപ്പം യുകെയിൽ നിന്നും തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയതാണ്. അമ്മൂമ്മയും സമ്പർക്ക പട്ടികയിലുണ്ട്.
രോഗം സ്ഥിരീകരിച്ചവരെല്ലാം ചികിത്സയിലാണ്. തിരുവനന്തപുരം എയർപോർട്ട് വഴി വന്ന 44കാരൻ ഡിസംബർ 15ന് ഫ്ലൈറ്റ് ചാർട്ട് ചെയ്ത് വന്നതാണ്. ഹൈ റിസ്‌ക് രാജ്യമല്ലാത്തതിനാൽ എയർപോർട്ടിൽ റാൺഡം പരിശോധന നടത്തിയ ശേഷം ഇദ്ദേഹത്തെ വിട്ടയച്ചിരുന്നു. പരിശോധനയിൽ പോസിറ്റീവാണെന്ന് കണ്ടെത്തി. മലപ്പുറത്ത് ചികിത്സയിലുള്ളയാൾ മംഗളൂരു സ്വദേശിയാണ്. കോഴിക്കോട് വിമാനത്താവളത്തിലെ പരിശോധനയിൽ ഇദ്ദേഹം പോസിറ്റീവാണെന്ന് വ്യക്തമായതിനാൽ നേരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...