കന്യാകുമാരി: മദ്യപിച്ചെത്തിയ പിതാവിനെ പേടിച്ച് സഹോദരങ്ങൾക്കും അമ്മയ്ക്കും ഒപ്പം റബർ തോട്ടത്തിൽ ഒളിച്ച നാല് വയസുകാരി പാമ്പ് കടിയേറ്റ് മരിച്ചു. സുഷ്വിക മോൾ ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രിയാണ് സംഭവം നടന്നത്. കന്യാകുമാരി ജില്ലയിലെ തിരുവട്ടാർ കുട്ടയ്ക്കാട്ടിലാണ് സംഭവം. മദ്യപിച്ചെത്തുന്ന അച്ഛന്റെ മർദ്ദനത്തെ പേടിച്ച്  അമ്മയും  മക്കളും വീടിന് സമീപത്തെ റബർ തോട്ടത്തിൽ ഒളിക്കുകയായിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

ജോലി കഴിഞ്ഞ് അമിതമായി മദ്യപിച്ചെത്തുന്ന സുരേന്ദ്രൻ ഭാര്യ സിജി മോളെയും മക്കളായ സുഷ്വിക മോൾ (4), സുജിലിൻ ജോ (9), സുഷിൻ സിജോ (12 ) എന്നിവരെ മർദിക്കുന്നത് പതിവാണ്. കഴിഞ്ഞ ദിവസവും രാത്രിയിൽ മദ്യപിച്ച് എത്തി ബഹളം തുടങ്ങിയതോടെ  അമ്മയും കുട്ടികളും  സമീപത്തെ റബർ തോട്ടത്തിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു.


ALSO READ: Karnataka Honour Killing: വീണ്ടും ദുരഭിമാനക്കൊല; കർണാടകയിൽ അച്ഛൻ മകളെ കഴുത്ത് ഞെരിച്ച് കൊന്നു


കുഞ്ഞിന്റെ കരച്ചിൽ കേട്ട് കുട്ടികളെ അമ്മ സമീപത്തെ വീട്ടിൽ എത്തിക്കുകയായിരുന്നു.  അയൽവീട്ടിലെത്തുമ്പോൾ കുഞ്ഞ് അബോധസ്ഥയിലായിരുന്നു. തുടർന്ന് നാട്ടുകാർ  സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും കുഞ്ഞ് മരിച്ചു. തിരുവട്ടാർ പോലീസ് കുഞ്ഞിന്റെ അച്ഛനെ കസ്റ്റഡിലെടുത്ത് ചോദ്യം ചെയ്യുകയാണ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.