തിരുവനന്തപുരം: 760 ഗ്രാം ഹാഷിഷ് ഓയിലുമായി നാലു പേർ പിടിയിൽ. നേമം സ്വദേശികളായ അർഷാദ് (29), ബാദുഷ (26), അജ്മൽ (27), ഇർഫാൻ (28) എന്നിവരെയാണ് ഹാഷിഷ് ഓയിലുമായി ശ്രീകാര്യം പോലീസ് പിടികൂടിയത്. കോഴി ഇറച്ചി ഹോട്ടലുകളിൽ വിൽക്കുന്നതിന്റെ മറവിലാണ് ഇവർ ലഹരിവസ്തുക്കൾ കടത്തിയിരുന്നത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വാഹനം പരിശോധിക്കുന്നതിനിടയിൽ ഇന്നലെ രാത്രിയാണ് ഇവർ പിടിയിലായത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇറച്ചിയുടെ പണം വാങ്ങാൻ പോവുകയാണെന്നാണ് ഇവർ പോലീസിനോടു പറഞ്ഞത്. സംശയം തോന്നിയ പോലീസ് ഇവർ വന്ന ഓട്ടോയിൽ പരിശോധന നടത്തിയപ്പോഴാണ് മുക്കാൽ കിലോ ഹാഷിഷ് ഓയിൽ കണ്ടെടുത്തത്. വിപണിയിൽ മൂന്നു ലക്ഷത്തിലധികം വിലയുള്ളതാണിത്. തമിഴ്നാട്ടിൽ നിന്നാണ് ഇവർ ഇത് വാങ്ങിയത്. ഓട്ടോയും കസ്റ്റഡിയിലെടുത്തു. ഇതിൽ ഒന്നാം പ്രതിയായ അർഷാദ് നേമം സ്റ്റേഷനിൽ ആറു കേസുകളിലും പൂന്തുറ വലിയതുറ സ്റ്റേഷനുകളിലും പ്രതിയാണ്.


ALSO READ: ചർച്ചകൾ അവസാനിപ്പിക്കണം, കുടുംബത്തിലെ രാഷ്ട്രീയക്കാരനെ പറ്റി അച്ചു ഉമ്മൻ


എൻസിപി പ്രവർത്തകർ പാർട്ടിവിട്ടു


പത്തനാപുരം: എൻസിപി പത്തനാപുരം ബ്ലോക്ക് കമ്മിറ്റി നേതാക്കളും പ്രവർത്തകരും പാർട്ടിയിൽ നിന്ന് രാജിവെച്ച് കേരളാ കോൺഗ്രസ് ബി യിലേക്ക് ലയിച്ചു. എൻസിപി കൊല്ലം ജില്ലാ ഭാരവാഹികളുടെ ഏകാധിപത്യ നയത്തിലും പ്രവൃത്തിയിലും പ്രതിഷേധിച്ചാണ് രാജിവെച്ചത്.പത്തനാപുരം നിയോജക മണ്ഡലത്തിലെ 8 പഞ്ചായത്തിലുമുള്ള പ്രവർത്തകർ ഉൾപ്പെടെ നൂറിലധികം പേരാണ്എൻസിപി വിട്ട് കെ ബി ഗണേഷ് കുമാർ നേതൃത്യം നൽകുന്ന കേരളാ കോൺഗ്രസ്സ് ബി യിൽ ചേർന്നത്. ജില്ലയിലെ മറ്റ് മണ്ഡലത്തിൽ നിന്നും കൂടുതൽ പേർ എൻസിപി വിടുമെന്നും മുൻ എൻസിപിപത്തനാപുരം ബ്ലോക്ക് പ്രസിഡൻ്റ് രാജൻ പണിക്കർ പറഞ്ഞു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.