കോഴിക്കോട്: കുറുക്കന്റെ ആക്രമണത്തിൽ നാലു പേർക്ക് പരിക്കേറ്റതായി റിപ്പോർട്ട്. കുറുക്കന്റെ ആക്രമണമുണ്ടായിരിക്കുന്നത് കോഴിക്കോട് അത്തോളി മൊടക്കല്ലൂരിലാണ്. കുറുക്കൻ വീട്ടിൽ കയറിയായിരുന്നു ആക്രമണം നടത്തിയത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: പത്ത് വർഷത്തിലധികമായി മുറിവുകൾ ഉണങ്ങാതെ നരക യാതന അനുഭവിച്ച് രോ​ഗികൾ; ആശ്വാസമായി എറണാകുളം ജനറൽ ആശുപത്രി


കുറുക്കന്റെ കടിയേറ്റ നാലു പേരിൽ ഒരാളുടെ നില ​ഗുരുതരമാണെന്നാണ് റിപ്പോർട്ട്. കുറുക്കനെ പിടികൂടിയിട്ടുണ്ട്.  പനോളി ദേവയാനിക്കാണ് ആദ്യം കുറുക്കന്റെ കടിയേറ്റത്. ഇവരുടെ വീട്ടിൽ കയറിയായിരുന്നു കുറുക്കൻ ആക്രമണം നടത്തിയ്യ്ത. ശേഷം അവിടെനിന്നും നൂറുമീറ്റര്‍ ദൂരത്തിലുള്ള കോഴിക്കോട്ടയില്‍ ശ്രീധരന്‍, ഭാര്യ സുലോചന എന്നിവരെയും കുറുക്കൻ കടിച്ചു.


Also Read: ചന്ദ്ര രാശിയിൽ ശുക്രാദിത്യ യോഗം; ഈ രാശിക്കാർ ഇനി തൊടുന്നതെല്ലാം പൊന്ന്!


 


ഇവരുടെ നിലവിളി കേട്ട് ഓടിയെത്തിയ അയല്‍ക്കാരനായ മണ്ടകശ്ശേരി സുരേഷിനും കുറുക്കന്റെ കടിയേറ്റു. കുറുക്കന്റെ ആക്രമണത്തിൽ ശ്രീധരനേറ്റ പരിക്ക് ഗുരുതരമാണെന്നാണ് റിപ്പോർട്ട്. പരിക്കേറ്റവരെ കോഴിക്കോട് ഗവ. മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.