മുപ്പത് കഴിഞ്ഞവർക്ക് ഇനി സൗജന്യ ആരോഗ്യപരിശോധന : വീണാ ജോർജ്
ജീവിതശൈലി രോഗങ്ങളും അതിനുള്ള സാധ്യതയും കണ്ടെത്തുകയാണ് ലക്ഷ്യം, ജീവിതശൈലി രോഗങ്ങളുടെ രജിസ്ട്രിയുണ്ടാക്കുമെന്നും മന്ത്രി
തിരുവനന്തപുരം : മുപ്പത് വയസ് കഴിഞ്ഞ എല്ലാവർക്കും വർഷത്തിലൊരിക്കൽ സൗജന്യ ആരോഗ്യപരിശോധന നടത്തുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് . ജീവിതശൈലി രോഗങ്ങളും അതിനുള്ള സാധ്യതയും കണ്ടെത്തുകയാണ് ലക്ഷ്യം . ജീവിതശൈലി രോഗങ്ങളുടെ രജിസ്ട്രിയുണ്ടാക്കുമെന്നും മന്ത്രി അറിയിച്ചു .
140 പഞ്ചായത്തുകളിൽ ഈ പരിശോധന തുടങ്ങി. ഇതുവരെ 1.3ലക്ഷം പേരെ പരിശോധിച്ചു . വൃക്കരോഗം തടയാൻ കയാമ്പയിൻ വനടത്തും.ചെലവേറിയ ഹീമോ ഡയാലിസിസിന് പകരം വീട്ടിൽ ചെയ്യാവുന്ന പെരിറ്റോണിയൽ ഡയാലിസിസിന് പ്രചാരണം നൽകും .
ഇതുവരെ 11 ജില്ലകളിൽ പദ്ധതി തുടങ്ങി . മൂന്നിടത്ത് ഉടൻ ആരംഭിക്കും . സംസ്ഥാനത്താകെ 97 ആരോഗ്യസ്ഥാപനങ്ങളിലാണ് ഇപ്പോൾ ഡയാലിസിസ് കേന്ദ്രങ്ങളുള്ളതെന്നും ആരോഗ്യമന്ത്രി പറഞ്ഞു .
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...