തിരുവനന്തപുരം: പാവപ്പെട്ട കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് കെഎസ്ആർടിസിയിൽ യാത്ര സൗജന്യമാക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് സുപ്രധാന തീരുമാനമെടുത്തത്. അതിദരിദ്ര കുടുംബങ്ങളിലെ കുട്ടികൾക്കുള്ള വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് കെഎസ്ആർടിസി യാത്ര സൗജന്യമാക്കാനാണ് തീരുമാനം. 


COMMERCIAL BREAK
SCROLL TO CONTINUE READING

10-ാം തരം കഴിഞ്ഞ കുട്ടികൾക്ക് തൊട്ടടുത്ത സ്കൂളിൽ പഠിക്കാനുള്ള സൗകര്യം ഏർപ്പെടുത്താനും യോഗത്തിൽ തീരുമാനമായി. ഉന്നത വിദ്യാഭ്യാസ സ്കോളർഷിപ്പ്, സ്റ്റൈപ്പന്റ്, കോളേജ് ക്യാൻറീനിൽ സൗജന്യ ഭക്ഷണം എന്നിവയും നൽകും. അതിദാരിദ്ര്യ നിർമ്മാർജന പദ്ധതിയുമായി ബന്ധപ്പെട്ടാണ് സർക്കാർ തീരുമാനമെടുത്തിരിക്കുന്നത്. 


ALSO READ: ശക്തൻ നഗറിൽ ഇനി യാത്ര ആകാശ നടപ്പാതയിലൂടെ; കേരളത്തിലെ ഏറ്റവും വലിയ ആകാശ നടപ്പാത


അതേസമയം, സംസ്ഥാനത്തെ സ്‌കൂളുകളിൽ നൂതന സാങ്കേതികവിദ്യ പരമാവധി പ്രയോജനപ്പെടുത്തി ഇംഗ്ലീഷ് ഭാഷാ പഠനം മെച്ചപ്പെടുത്താനുള്ള പ്രത്യേക പദ്ധതികൾ വിദ്യാഭ്യാസ വകുപ്പ് നടപ്പാക്കി വരികയാണെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഫ്രീഡം ഫെസ്റ്റ് 2023ലെ ഡിജിറ്റൽ കോൺക്ലേവിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.


സാങ്കേതിക സൗകര്യങ്ങൾ ഉപയോഗിച്ച് പഠനം ലളിതമാക്കാനും കുട്ടികൾക്ക് എളുപ്പം മനസിലാകുന്ന രീതിയിൽ മറ്റ് ഭാഷകളും പഠിപ്പിക്കാനും സ്വതന്ത്ര സോഫ്‌റ്റ്വെയറിൽ കൈറ്റ് ഇ-ലാംഗ്വേജ് ലാബ് സംവിധാനം ഒരുക്കിയിട്ടുണ്ട്. കുട്ടിക്ക് രസകരമായി ഇംഗ്ലീഷ് പഠിക്കാൻ അവസരം നൽകുന്ന രീതിയിലാണ് ഇ-ക്യൂബ് ഇംഗ്ലീഷ് ഒരുക്കിയിരിക്കുന്നത്.


പദ്ധതി നടപ്പാക്കുന്നതിന് മുൻപും നടപ്പാക്കിയപ്പോഴും അതിന് ശേഷവും ബാംഗ്ലൂർ റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷ്, ഐടി ഫോർ ചെയ്ഞ്ച്  എന്നീ സ്ഥാപനങ്ങൾ പ്രത്യേക പഠനം നടത്തിയിരുന്നു. പദ്ധതി നടപ്പാക്കിയ സ്‌കൂളുകളിലെ കുട്ടികളുടെ ഇംഗ്ലീഷ് ഭാഷാശേഷി കൂടിയതായി പഠന റിപ്പോർട്ട് സൂചിപ്പിക്കുന്നു. പഠന റിപ്പോർട്ട് പരിശോധിച്ച് തുടർപ്രവർത്തനങ്ങൾ തീരുമാനിക്കുമെന്നും മന്ത്രി അറിയിച്ചു. ഇ-ക്യൂബ് ഇംഗ്ലീഷ് പഠന റിപ്പോർട്ട് മന്ത്രി പുറത്തിറക്കുകയും ചെയ്തു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.