Free Wifi| അവർക്ക് നിങ്ങളുടെ സെഷൻ ഹൈജാക്ക് ചെയ്യാനും നിങ്ങളെപ്പോലെ ലോഗിൻ ചെയ്യാനും കഴിയും.-സൗജന്യ വൈഫൈയെ പറ്റി കേരളാ പോലീസ് മുന്നറിയിപ്പ്
നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ, സ്വകാര്യ രേഖകൾ, കോൺടാക്റ്റുകൾ, കുടുംബ ഫോട്ടോകൾ, ലോഗിൻ ക്രെഡൻഷ്യലുകൾ എന്നിവപോലും നഷ്ടപ്പെടാനിടയുണ്ട്
Trivandrum: സൗജന്യ വൈഫൈ ഉപയോഗിക്കുന്നവർക്ക് കേരളാ പോലീസിൻറ മുന്നറിയിപ്പ്. എല്ലായിടത്തും ഇപ്പോൾ സൗജന്യ വൈഫൈ ഹോട്ട്‌സ്‌പോട്ടുകൾ സൗകര്യപ്രദമാണ്. പക്ഷെ ഇവ ഉപയോഗിക്കുന്നതിന് അപകടങ്ങളും ഏറെയാണ്.
നിങ്ങൾ ഒരു വൈഫൈ നെറ്റ്‌വർക്കിലേക്ക് കണക്റ്റുചെയ്‌ത് വെബ്‌സൈറ്റുകളിലൂടെയോ മൊബൈൽ ആപ്പുകളിലൂടെയോ വിവരങ്ങൾ കൈമാറുമ്പോൾ മറ്റാർക്കെങ്കിലും അവ കൈക്കലാക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ലെന്ന് കേരളാ പോലീസ് ഫേസ് ബുക്ക് പേജിലൂടെ മുന്നറിയിപ്പ് നൽകുന്നു.
അവർക്ക് നിങ്ങളുടെ സെഷൻ ഹൈജാക്ക് ചെയ്യാനും നിങ്ങളെപ്പോലെ ലോഗിൻ ചെയ്യാനും കഴിയും. സൗജന്യമായി ലഭ്യമാകുന്ന ഹാക്കിംഗ് ഉപകരണങ്ങൾ ഉപയോഗിച്ച് പരിമിതമായ സാങ്കേതിക പരിജ്ഞാനമുള്ള ഉപയോക്താക്കൾക്ക് പോലും ഇത് സാധ്യമാകും. നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ, സ്വകാര്യ രേഖകൾ, കോൺടാക്റ്റുകൾ, കുടുംബ ഫോട്ടോകൾ, ലോഗിൻ ക്രെഡൻഷ്യലുകൾ എന്നിവപോലും നഷ്ടപ്പെടാനിടയുണ്ട്.
സാമ്പത്തിക വിവരങ്ങൾ സൂക്ഷിക്കുന്ന സൈറ്റുകൾ ഉൾപ്പെടെ - മറ്റ് വെബ്‌സൈറ്റുകളിൽ നിങ്ങളുടെ യൂസർ ഐഡികളും പാസ്‌വേഡുകളും ഹാക്ക് ചെയ്യുന്നതിനോ അല്ലെങ്കിൽ നിങ്ങളുടെ കോൺടാക്റ്റ് ലിസ്റ്റുകളിലെ ആൾക്കാരെ തട്ടിപ്പിനിരയാക്കുന്നതിനോ നിങ്ങളുടെ അക്കൗണ്ട് ഉപയോഗിക്കാം. തട്ടിപ്പുകാർക്ക് നിങ്ങളുടെ വ്യക്തിപരമോ സാമ്പത്തികമോ ആയ വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ, അവർക്ക് നിങ്ങളുടെ ഐഡന്റിറ്റി തന്നെ തട്ടിപ്പിനിരയാക്കാം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...