Fuel Price Hike: രാജ്യത്ത് ഇന്ധനവില കുതിക്കുന്നു, വലഞ്ഞ് ജനം
രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി. അർധരാത്രിയോടെ പെട്രോളിന് കൂടിയത് 87 പൈസയും ഡീസലിന് 85 പൈസയും കൂടി. ഇന്നും ഇന്ധനവില ഉയർന്നതോടെ കൊച്ചിയിൽ പെട്രോൾ വില 112.89 രൂപയിലെത്തി. ഡീസലിന് 99.86 രൂപ. അതേസമയം തിരുവനന്തപുരത്ത് പെട്രോൾവില 115 കടന്നു. ഡീസൽ വില 102 രൂപയ്ക്കടുത്തെത്തി.
ന്യൂഡൽഹി: രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി. അർധരാത്രിയോടെ പെട്രോളിന് കൂടിയത് 87 പൈസയും ഡീസലിന് 85 പൈസയും കൂടി. ഇന്നും ഇന്ധനവില ഉയർന്നതോടെ കൊച്ചിയിൽ പെട്രോൾ വില 112.89 രൂപയിലെത്തി. ഡീസലിന് 99.86 രൂപ. അതേസമയം തിരുവനന്തപുരത്ത് പെട്രോൾവില 115 കടന്നു. ഡീസൽ വില 102 രൂപയ്ക്കടുത്തെത്തി.
പത്ത് ദിവസത്തിനിടെ പെട്രോളിന് 8 രൂപ 71 പൈസയാണ് കൂടിയത്, ഡീസലിന് 8 രൂപ 42 പൈസയും കൂടിയിട്ടുണ്ട്. ഇന്നലെയും (ഏപ്രിൽ 2) രാജ്യത്ത് ഇന്ധവില കൂട്ടിയിരുന്നു. പെട്രോള്‍ ലിറ്ററിന് 87 പൈസയും ഡീസൽ ലിറ്ററിന് 84 പൈസയുമാണ് ഇന്നലെ കൂട്ടിയത്. 137 ദിവസത്തെ ഇടവേളയ്ക്ക് ശേഷം തുടങ്ങിയ വില വർധനവ് ജനങ്ങളുടെ പോക്കറ്റ് കാലിയാക്കുന്ന നിലയിലേക്ക് തുടർച്ചയായി ഉയർന്ന് കൊണ്ടിരിക്കുകയാണ്. രാജ്യത്തെ നിത്യോപയോഗ സാധനങ്ങളുടെയും പൊതുഗതാഗത സംവിധാനങ്ങളുടെയും വിലയും നിരക്കുകളും വർധിക്കാനും ഇത് കാരണമായേക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA