കൊച്ചി: ഇന്ധന വിതരണം നിർത്തിവച്ച് ടാങ്കർ ലോറി ഉടമകൾ. എറണാകുളത്തെ ഭാരത് പെട്രോളിയം - ബിപിസിഎൽ, ഹിന്ദുസ്ഥാൻ പെട്രോളിയം - എച്ച്പിസിഎൽ എന്നീ സ്ഥാപനങ്ങളിലെ ലോറി ഉടമകൾ സമരം ആരംഭിച്ചു. 600 ഓളം ലോറികൾ ആണ് ഇന്ധന വിതരണം നടത്താതെ പണി മുടക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്ത്യൻ ഓയിൽ കോർപറേഷൻ ഇന്ധന വിതരണം നടത്തുന്നുണ്ട്. ഇതിനാൽ ഇന്ധന വിതരണം പൊതുജനത്തെ ബാധിക്കില്ലെന്നാണ് വിലയിരുത്തൽ. 13 ശതമാനം സർവീസ് ടാക്സ് നൽകാൻ നി‍ർബന്ധിതരായ സാഹചര്യത്തിലാണ് പണിമുടക്ക് നടത്താൻ തീരുമാനിച്ചതെന്ന് പെട്രോളിയം പ്രൊഡക്ട്സ് ട്രാൻ്സ്പോ‍ർടേഴ്സ് വെൽഫെയ‍ർ അസോസിയേഷൻ പറയുന്നു. കരാർ പ്രകാരം എണ്ണ കമ്പനികൾ ആണ് സർവീസ് ടാക്സ് നൽകേണ്ടത് എന്നാണ് സംഘടനയുടെ വാദം. സർക്കാർ ഇടപെട്ട് പ്രശ്നം പരിഹരിക്കാതെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്നാണ് ലോറി ഉടമകളുടെ നിലപാട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.