തിരുവനന്തപുരം: കാട്ടാക്കട പൂവച്ചലില്‍ ഫര്‍ണിച്ചര്‍ കടക്ക് തീപിടിച്ച് വൻ നാശനഷ്ടം. അഗ്‌നിശമനയുടെയും നാട്ടുകാരുടെയും മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ അണച്ചത്.  സംഭവം നടന്നത് ഇന്നലെ രാത്രി 8.15 നായിരുന്നു. കടുക്കാംമൂട് സ്വദേശി സതിയുടെ ഉടമസ്ഥതയിലുള്ള ദേവു ഫര്‍ണിച്ചര്‍ എന്ന കടയിലാണ് തീപിടുത്തം ഉണ്ടായത്.  തീപടരുന്നത് ആദ്യം കണ്ടത് സമീപത്തെ മറ്റൊരു കടയുടമയായ ജോസ് ആണ് . 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Budh Gochar 2023: ശനിയുടെ രാശിയിൽ സൃഷ്ടിക്കും രാജയോഗം; ഈ 4 രാശിക്കാർക്ക് ലഭിക്കും വൻ ധനാഭിവൃദ്ധി!


അതിനെ തുടർന്ന് തീ കെടുത്താൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. തീ പടർന്നതിനെ തുടർന്ന് കടയ്ക്ക് പിന്നിൽ താമസിച്ചിരുന്ന കടയുടമയായ സതയേയും വീട്ടുകാരെയും ഒഴിപ്പിച്ചു.  നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് കാട്ടാക്കടയില്‍ നിന്നും ആദ്യയൂണിറ്റ് ഫയര്‍ഫോഴ്സെത്തി. തീ അണക്കാന്‍ ശ്രമിച്ചെങ്കിയും ആദ്യമൊന്നും തീ നിയന്ത്രിക്കാനായില്ല. പീന്നീട് കൂടുതല്‍ യൂണിറ്റ് എത്തി നടത്തിയ ശ്രമങ്ങൾക്കൊടുവിലാണ് തീ നിയന്ത്രണ വിധേയമായത്. ലക്ഷങ്ങള്‍ വില വരുന്ന ഫര്‍ണിച്ചറുകളും മെഷീനുകളും തീയില്‍ കത്തി നശിച്ചു. വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ടാകും തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.