തിരുവനന്തപുരം: സി.പി.എമ്മിലെ ഒരു ഉന്നത നേതാവ് കൈതോലപ്പായയില്‍ പണം കടത്തിയെന്ന ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജി. ശക്തിധരന്റെ ആരോപണത്തില്‍ മൊഴിയെടുക്കാൻ വിളിപ്പിച്ചു. തിരുവനന്തപുരം കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് മുമ്പാകെ ചൊവ്വാഴ്ച  ഹാജരാകാന്‍ പോലീസ് ശക്തിധരനോട് ആവശ്യപ്പെട്ടു. വിഷയത്തിൽ പ്രാഥമിക പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുള്ളത്. ഇതിന്റെ ആദ്യഘട്ട നടപടിയായാണ് ശക്തിധരനെ മൊഴിയെടുക്കാന്‍ വിളിപ്പിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു സി.പി.എമ്മിന്റെ ഒരു ഉന്നത നേതാവ് കൈതോലപ്പായയില്‍ കോടികളുടെ പണം കടത്തിയെന്ന ആരോപണം ശക്തിധരന്‍ ഉന്നയിച്ചത്. എന്നാല്‍, ഈ നേതാവ് ആരാണെന്ന് പേരെടുത്ത് പറഞ്ഞിരുന്നില്ല അദ്ദേഹം. തിരുവനന്തപുരത്തുനിന്ന് ന്യൂയോര്‍ക്കിലെ ടൈംസ്‌ക്വയര്‍ വരെയെത്തിയ നേതാവാണ് പണം കടത്തിയതെന്ന ചില സൂചനകള്‍ മാത്രമായിരുന്നു കുറിപ്പിലൂടെ വെളിപ്പെടുത്തിയത്.


ALSO READ: ചമ്പക്കുളം മൂലം ജലോത്സവത്തിൽ വനിതകൾ തുഴഞ്ഞ വള്ളം മറിഞ്ഞു


സംഭവം വലിയ വിവാദമായി മാറിയതോടെ വിഷയത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷം ശക്തമായി ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ അന്വേഷണം നടത്തി ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് ബെന്നി ബെഹനാന്‍ ഡി.ജി.പിക്ക് പരാതി നല്‍കുകയും ചെയ്തു. ആ പരാതിയാണിപ്പോള്‍ കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് കൈമാറിയിരിക്കുന്നത്. ആരോപണത്തിലെ ആധികാരികത ഉറപ്പാക്കിയ ശേഷമായിരിക്കും സംഭവത്തില്‍ കേസെടുത്ത് അന്വേഷണം നടത്തമോയെന്ന കാര്യം തീരുമാനിക്കുക.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.