താരരാജാക്കന്മാരെ വിമര്‍ശിച്ച് ജി. സുധാകരന്‍; കൂട്ടത്തില്‍ ദിലീപിനൊരു കൊട്ടും
അല്‍പ്പത്തരം കാണിക്കുന്ന താരരാജാക്കന്‍മാര്‍ ചാര്‍ളി ചാപ്ലിനെപ്പോലുള്ള പ്രതിഭകളെ കണ്ട് പഠിക്കണമെന്നും അവരാരും സ്ത്രീകളെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ചിട്ടില്ലെന്നും സൂചിപ്പിച്ചു.
തിരുവനന്തപുരം: മലയാള സിനിമയിലെ താരരാജാക്കന്‍മാര്‍ക്ക് അല്‍പ്പത്തരമാണെന്ന് ആക്ഷേപിച്ച് മന്ത്രി ജി. സുധാകരന്‍. മലയാള സിനിമയിലെ മോശം പ്രവണതകള്‍ക്കെതിരേയും താരാധിപത്യത്തിനെതിരേയും കടുത്ത ഭാഷയിലാണ് അദ്ദേഹം വിമര്‍ശിച്ചത്.
അല്‍പ്പത്തരം കാണിക്കുന്ന താരരാജാക്കന്‍മാര്‍ ചാര്‍ളി ചാപ്ലിനെപ്പോലുള്ള പ്രതിഭകളെ കണ്ട് പഠിക്കണമെന്നും അവരാരും സ്ത്രീകളെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ചിട്ടില്ലെന്നും സൂചിപ്പിച്ചു.
സിനിമയിലെ പ്രവണതകള്‍ പുത്തന്‍ തലമുറയെ വഴിതെറ്റിക്കുന്നുവെന്ന് ആരോപിച്ച അദ്ദേഹം, അമ്മയെന്ന സംഘടനയുണ്ടാക്കി മക്കളെ പുറത്താക്കിയിട്ടില്ലെന്നും പറഞ്ഞു.