G Sudhkaran Issue| സംസ്ഥാന കമ്മിറ്റി അംഗത്തിന് യോജിക്കാത്ത വിധമുള്ള പ്രവർത്തനം, സി.പി.എം പത്രക്കുറിപ്പ് ഇങ്ങിനെ
തെറ്റു തിരുത്തുന്നതിൻറെ ഭാഗമായാണ് നടപടിയെന്നും പത്രക്കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്.
തിരുവനന്തപുരം: അമ്പലപ്പുഴയിലെ തിരഞ്ഞെടുപ്പ് വീഴ്ചയ്ക്ക് ജി.സുധാകരന് ലഭിച്ച പരസ്യശാസനക്ക് പിന്നാലെ സി.പി.എം സംസ്ഥാന സമിതിയുടെ പത്രക്കുറിപ്പും ഇറങ്ങി.
" നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണ്ണയ സന്ദർഭത്തിലും പ്രചാരണ സമയത്തും പാർട്ടി സംസ്ഥാന കമ്മിറ്റി അംഗത്തിന് യോജിക്കാത്ത വിധമുള്ള പ്രവർത്തനം" ഇത്തരത്തിലാണ് ജി.സുധാകരന് എതിരെയുള്ള പാർട്ടി നടപടിയെ സി.പി.എം വിശദീകരിക്കുന്നത്.
തെറ്റു തിരുത്തുന്നതിൻറെ ഭാഗമായാണ് നടപടിയെന്നും പത്രക്കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്. നടപടിക്ക് പിന്നാലെ മുഖ്യമന്ത്രിയെ കാണാൻ സുധാകരൻ ക്ലിഫ് ഹൌസിലെത്തി. തൻറെ വിയോജിപ്പ് എത്തരത്തിലാണ് സുധാകരൻ പ്രകടിപ്പിക്കുന്നതെന്നതിൽ സൂചനകളില്ല.
അതേസമയം എറണാകുളത്ത് നടക്കുന്ന സംസ്ഥാന സമ്മേളനം,ഇന്ധനവില വർധനക്കെതിരെയുള്ള പ്രതിഷേധ പരിപാടികൾ തുടങ്ങിയവയായിരുന്നു മറ്റ് അജണ്ടകൾ. മാർച്ച് ഒന്നുമുതൽ 4 വരെയാണ് സംസ്ഥാന ,സമ്മേളനം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...