UPSC Exam Result 2022: മലയാളികളിൽ ഒന്നാമത്; സിവിൽ സർവീസ് പരീക്ഷയിൽ കോട്ടയം പാലാ സ്വദേശി ഗഹനയ്ക്ക് ആറാം റാങ്ക്
Gahana, a native of Kottayam Pala, secured sixth rank in the civil service examination: 25 കാരിയായ ഗഹന നവ്യ ജയിംസ് കോട്ടയം പാലാ മുത്തോലി സ്വദേശിനിയാണ്.
ന്യൂഡൽഹി: 2022 ലെ സിവിൽ സർവ്വീസ് പരീക്ഷ ഫലം പ്രഖ്യാപിച്ചു. ജയിംസാണ് മലയാളികളിൽ ഒന്നാം സ്ഥാനത്ത് എത്തിയത്. ഇത്തവണ ആദ്യ നാലു റാങ്കുകളും കയ്യടക്കിയത് പെൺകരുത്താണ്. ആറാം റാങ്ക് നേടിയ ഗഹന നവ്യ ത്. വി.എം.ആര്യ (36–ാം റാങ്ക്), അനൂപ് ദാസ് (38–ാം റാങ്ക്), എസ്. ഗൗതം രാജ് (63–ാം റാങ്ക്) എന്നിങ്ങനെയാണ് ആദ്യ നൂറിലുള്ള മറ്റു മലയാളികൾ. കോട്ടയം പാലാ മുത്തോലി സ്വദേശിനിയാണ് ഗഹന നവ്യ ജയിംസ് എന്ന ഈ 25 കാരി. പത്താം ക്ലാസ് വരെ പഠിച്ചത് പാലാ ചാവറ പബ്ലിക് സ്കൂളിലാണ്. പ്ലസ്ടു പഠനം പാലാ സന്റ്.മേരീസ് സ്കൂളിൽ നിന്നും പൂർത്തിയാക്കിയ ശേഷം പാലാ അൽഫോൻസാ കോളജിൽനിന്ന് ഒന്നാം റാങ്കോടെ ബിഎ ഹിസ്റ്ററി പാസായി.
തുടർന്ന് പാലാ സെന്റ് തോമസ് കോളജിൽനിന്ന് എംഎ പൊളിറ്റിക്കൽ സയൻസിൽ ഒന്നാം റാങ്ക് നേടി. യുജിസി നാഷണൽ റിസർച്ച് ഫെലോഷിപ് സ്വന്തമാക്കി. പാലാ സെന്റ്.തോമസ് കോളജ് റിട്ട. ഹിന്ദി പ്രഫ.സി.കെ.ജയിംസ് തോമസിന്റെയും അധ്യാപിക ദീപാ ജോർജിന്‍റെയും മകളാണ് ഗഹന. ജപ്പാൻ അംബാസഡർ ആയി സേവനമനുഷ്ടിക്കുന്ന സിബി ജോർജിന്‍റെ അനന്തരവളുമാണ്. ആദ്യമായി എഴുതിയപ്പോൾ പ്രിലിംസ് പോലും മറികടക്കാൻ സാധിക്കാതിരുന്ന നവ്യ രണ്ടാമത്തെ ശ്രമത്തില്‍ ആറാം റാങ്ക് നേടിയത് അവളുടെ നിശ്ചയ ദാർഡ്യം ഒന്നു കൊണ്ടു മാത്രമാണ്. പഠിക്കുന്ന കാലം തൊട്ട് സിവിൽ സർവ്വീസ് എന്ന മനസ്സിൽ കൊണ്ടു നടന്ന ഗഹനയുടെ ഏറ്റവും വലിയ പ്രചോദനമായിരുന്നു അമ്മയുടെ സഹോദരനും ജപ്പാനിലെ ഇന്ത്യന്‍ അംബാസിഡറുമായ സിബി ജോര്‍ജ്ജ്.
ALSO READ: പ്ലസ് ടു പരീക്ഷാ ഫലം മെയ് 25ന്, ഫലമറിയേണ്ടത് എങ്ങിനെ? സൈറ്റുകൾ ഏതൊക്കെ?
എസ്എസ്എൽസി മുതൽ പിജി വരെയുള്ള പഠന കാലത്ത് മികച്ച ഗ്രേഡും ഒന്നാം സ്ഥാനത്തീനവുമാണ് ഗഹന സ്വന്തമാക്കിയത്. 36ാം റാങ്കുകാരിയായ വി.എം.ആര്യ തിരുവനന്തപുരം ബാലരാമപുരം സ്വദേശിയാണ്. ആര്യയുടെ രണ്ടാമത്തെ ശ്രമത്തിലാണ് നേട്ടം കരസ്ഥമാക്കിയത്. നിലവില്‍ ഗസ്റ്റ് അധ്യാപികയായി ജോലി ചെയ്യുന്നു. ദേശീയതലത്തിൽ ഒന്നാം റാങ്ക് ഇഷിത കിഷോറിനാണ്. ഗരിമ ലോഹ്യയ്ക്കാണ് രണ്ടാം റാങ്ക്. എൻ. ഉമഹാരതി മൂന്നാം റാങ്കും സ്മൃതി മിശ്ര നാലാം റാങ്കും നേടി. മയൂർ ഹസാരികയ്ക്കാണ് അഞ്ചാം റാങ്ക്. ഐഎഎസിലേക്കു 180 പേർ ഉൾപ്പെടെ വിവിധ സർവീസുകളിലേക്കായി മൊത്തം 933 പേർക്കാണ് നിയമന ശുപാർശ. 2022 ജൂൺ 5നായിരുന്നു പ്രിലിമിനറി പരീക്ഷ . മെയിൻ പരീക്ഷ സെപ്റ്റംബർ 16 മുതൽ 25 വരെ നടത്തി. ഡിസംബർ 6ന് ഫലം പ്രഖ്യാപിച്ചു. മേയ് 18നാണ് അഭിമുഖങ്ങൾ അവസാനിച്ചത്.
യു പി എസ് സി സിവിൽ സർവീസ് പരീക്ഷ ഫലം പരിശോധിക്കുന്നതിനായി താഴെയുള്ള സൈറ്റുകളിൽ നോക്കാവുന്നതാണ്
1. upsc.gov.in എന്ന യു പി എസ് സിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രവേശിക്കുക
2. ഹോം പേജിൽ തന്നെ UPSC Civil Services Final Result 2022 എന്ന ലിങ്ക് ലഭ്യമാണ്
3. അതിൽ ക്ലിക്ക് ചെയ്ത്, തുടർന്ന് തുറന്ന് വരുന്ന പേജിൽ നിർദേശിക്കുന്ന കോളത്തിൽ നിങ്ങളുടെ പേരും റോൾ നമ്പറും രേഖപ്പെടുത്തുക
4. ശേഷം ലഭിക്കുന്ന ഫലം ഭാവി ആവശ്യങ്ങൾക്കായി ഡൌൺലോഡ് ചെയ്ത് സൂക്ഷിക്കുക
933 പരീക്ഷാർഥികളാണ് പ്രിലിംസ് പാസായി മെയിൻ പരീക്ഷയ്ക്ക് വേണ്ടി യോഗ്യത നേടിയിരുന്നത്. പരീക്ഷാർഥികളുടെ പേഴ്സണാലിറ്റി ടെസ്റ്റുകൾ യു പി എസ് സി 2023 ജനുവരി 30 മുതൽ ആരംഭിച്ചു. 2023 ഏപ്രിൽ 21നാണ് അവസാനഘട്ട അഭിമുഖ പരീക്ഷ പൂർത്തിയായത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...