തിരുവനന്തപുരം: ഗുണ്ടകളും സാമൂഹികവിരുദ്ധരുമായി ബന്ധം പുലർത്തുന്ന ഉദ്യോഗസ്ഥരെ സേനയിൽ തുടരാൻ അനുവദിക്കില്ലെന്ന് സംസ്ഥാന പോലീസ് മേധാവി ഡോ. ഷേക്ക് ദർവേഷ് സാഹിബ്. ഉദ്യോഗസ്ഥരുടെ വഴിവിട്ട ബന്ധങ്ങൾ നിരീക്ഷിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇത്തരക്കാരെ സേനയിൽനിന്നു പുറത്താക്കുമെന്ന് ക്രൈം അവലോകന യോഗത്തിൽ ഡി.ജി.പി. പറഞ്ഞു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ജില്ലാ പോലീസ് മേധാവിമാരും ഉന്നത ഉദ്യോഗസ്ഥരും സേനാംഗങ്ങളുടെ ഇത്തരം ബന്ധങ്ങൾ നിരീക്ഷിച്ച് നടപടി എടുക്കണം. അങ്കമാലിയിൽ ഗുണ്ടാ നേതാവിന്റെ വീട്ടിൽ പോലീസ് ഉദ്യോഗസ്ഥർ സൗഹൃദസന്ദർശനം നടത്തിയ സംഭവം നാണക്കേടായ പശ്ചാത്തലത്തിലാണ് ഇത്തരം ബന്ധങ്ങളിൽപ്പെടാതെ സൂക്ഷിക്കാൻ നിർദ്ദേശം നൽകി ഡി.ജി.പി എത്തിയത്. 


ALSO READ: ഇടുക്കിയിൽ 2 വീടുകൾക്ക് തീയിട്ടു; ആളപായമില്ല, പോലീസ് അന്വേഷണം തുടങ്ങി


സ്ത്രീകൾക്കെതിരേയുള്ള കുറ്റകൃത്യങ്ങൾ തടയാൻ ഉദ്യോഗസ്ഥർ ശ്രദ്ധിക്കണമെന്നും ഡി.ജി.പി. നിർദേശിച്ചു. നിയമവ്യവസ്ഥയിൽ വരുന്ന മാറ്റങ്ങളെക്കുറിച്ച് ജില്ലാ പോലീസ് മേധാവിമാർ ഉൾപ്പെടെ 38,000 പോലീസ് ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകിയതായും ശേഷിക്കുന്നവർക്ക് ഉടൻ പരിശീലനം നൽകുമെന്നും അദ്ദേഹം അറിയിച്ചു. 


സൈബർ കുറ്റകൃത്യങ്ങൾ, സ്ത്രീകൾക്കും കുട്ടികൾക്കുമെതിരേയുള്ള അതിക്രമങ്ങൾ, പോക്‌സോ കേസുകൾ എന്നിവയുടെ പുരോഗതി യോഗം വിലയിരുത്തി. ലോക്‌സഭാ തിരഞ്ഞെടുപ്പ് നടത്തുന്നതിൽ പങ്കുവഹിച്ച സേനാംഗങ്ങളെ സംസ്ഥാന പോലീസ് മേധാവി അഭിനന്ദിച്ചു. എ.ഡി.ജി.പി.മാരായ മനോജ് എബ്രഹാം, എം.ആർ. അജിത് കുമാർ, എച്ച്.വെങ്കടേഷ് എന്നിവരും ഉന്നത പോലീസ് ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


 

 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.