Arrest: കാറില്‍ ചാരിനിന്നതിന് മര്‍ദിച്ച് കൊലപ്പെടുത്താന്‍ ശ്രമം; ഗുണ്ടാ നേതാവ് `ആട് സജി` പിടിയിൽ
Gangster arrested: ആട് സജി എന്നറിയപ്പെടുന്ന തിരുവല്ലം സ്വദേശി അജികുമാറിനെയാണ് പാറശാല പോലീസ് പിടികൂടിയത്.
തിരുവനന്തപുരം: കാറില്‍ ചാരി നിന്നതിന്റെ പേരില്‍ യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്തുവാന്‍ ശ്രമിച്ച സംഭവത്തില്‍ കുപ്രസിദ്ധ ഗുണ്ടാ നേതാവ് പിടിയില്‍. ആട് സജി എന്നറിയപ്പെടുന്ന തിരുവല്ലം സ്വദേശി അജികുമാര്‍(42)നെയാണ് പാറശാല പോലീസ് പിടികൂടിയത്.
ഒക്ടോബര്‍ 19ന് ആണ് കേസിനാസ്പദമായ സംഭവം നടന്നത്. ചെങ്കല്‍ സ്വദേശിയായ യുവാവ് കുന്നന്‍വിളക്ക് സമീപം റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ ചാരി നില്‍ക്കവെ സമീപത്തെ കടയില്‍നിന്ന് മടങ്ങി വന്ന അജികുമാറും സംഘവും യുവാവിനെ മര്‍ദിക്കുകയായിരുന്നു.
ALSO READ: യാക്കോബായ സഭാധ്യക്ഷൻ ശ്രഷ്ഠ കാതോലിക്കാ ബാവ കാലം ചെയ്തു
മർദ്ദനത്തെതുടർന്ന് അബോധാവസ്ഥയിലായ യുവാവിനെ റോഡരികില്‍ ഉപേക്ഷിച്ചശേഷം പ്രതിയും സംഘവും കടന്നുകളഞ്ഞു. യുവാവിന്റെ പരാതിയില്‍ പാറശാല പോലീസ് സി സി ടി വി പരിശോധിച്ച് നടത്തിയ അന്വേഷണത്തില്‍ അക്രമികള്‍ സഞ്ചരിച്ച കാര്‍ കണ്ടെത്തി.
തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് ഗുണ്ടാ നേതാവ് അജികുമാര്‍ പിടിയിലായത്. വിവിധ പോലീസ് സ്റ്റേഷനുകളിലായി മുപ്പതോളം കേസുകളിൽ പ്രതിയാണ് ഇയാൾ. പാറശാല എസ്എച്ച്ഒ സജി എസ്.എസിന്റെ നേതൃത്വത്തിലുളള പ്രത്യേകസംഘമാണ് അജികുമാറിനെ പിടികൂടിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.