തിരുവനന്തപുരം: കഞ്ചാവ് വില്‍പ്പനയ്ക്ക് പുതിയ വഴിയുമായി രംഗത്തെത്തിയിരിക്കുകയാണ് നമ്മുടെ ന്യൂജനറേഷന്‍. അതിനായി അവര്‍ക്ക് രഹസ്യകോഡുകളും ഉണ്ട്. കേള്‍ക്കുമ്പോള്‍ ഇനി ഇതിനും എന്ന് നിങ്ങള്‍ ചിന്തിക്കുന്നുണ്ടെങ്കിലും സത്യമാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

ട്യൂഷന്‍ ടീച്ചറും കിറുക്കന്‍മാരുമൊക്കെയാണ് പുതിയ രഹസ്യ കോഡുകള്‍. കഞ്ചാവിനെ ഗ്രീന്‍, ട്യൂഷന്‍ ടീച്ചര്‍ എന്നും, എക്‌സൈസിനെ കിറുക്കന്‍മാര്‍ എന്നുമാണ് ഇക്കൂട്ടര്‍ രഹസ്യ കോഡ് നല്‍കി വിശേഷിപ്പിക്കുന്നത്. അതിലും രസം എന്താണെന്നോ പൊലീസ് പിടിച്ചാലുള്ള അവരുടെ കോഡ്. എന്താന്നോ പൊലിസ് പിടിച്ചാല്‍ അവര്‍ പറയുന്ന കോഡ് വീട്ടിലാണ്‌ എന്നാണ്.


ഗ്രീന്‍ 50 ഗ്രാമിനു 2000 രൂപ,100ഗ്രാം വാങ്ങിയാല്‍ 500 കുറയ്ക്കാം. അടുത്തിടെ കഞ്ചാവു ലഹരിയില്‍ കഴക്കൂട്ടത്തു പിടിയിലായ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിയുടെ ഫോണിലേക്കു വന്ന വാട്‌സ് ആപ് സന്ദേശമാണിത്.


എവിടെ വരണം എന്ന് ചോദിച്ച ഉദ്യോഗസ്ഥന് കിട്ടിയ മറുപടി എന്താണെന്നോ 'കിറുക്കനാണല്ലെ' എന്ന്‍. അത് കണ്ടപ്പോള്‍ ഉദ്യോഗസ്ഥന്റെ മുഖത്ത് ഒരു ചമ്മലുണ്ടായെങ്കിലും അവന്മാരുടെ കോഡ് മനസ്സിലാക്കാന്‍ കഴിഞ്ഞുവെന്ന ഒരാശ്വാസവും. 


ചോദ്യമെറിഞ്ഞു കുടുക്കാനുള്ള നീക്കത്തെ നിമിഷനേരം കൊണ്ടു തന്നെ കഞ്ചാവു സംഘം തിരിച്ചറിഞ്ഞു എന്നത് മറ്റൊരു പ്രത്യേകത. പ്രത്യേക ചോദ്യശൈലിയും കോഡും ഉപയോഗിച്ചു വില്‍പ്പന നടത്തുന്ന സംഘങ്ങള്‍ക്കു മുമ്പില്‍ പലപ്പോഴും പൊലീസിനും അടിപതറാറുണ്ട്. കഞ്ചാവിനെ ഗ്രീന്‍ എന്നും പൊലീസിനെ കിറുക്കന്മാരെന്നും പിടിക്കപ്പെട്ടാല്‍ വീട്ടിലാണ് എന്നും ഇവര്‍ കോഡ് പറയും.


മാത്രമല്ല വില്‍പനക്കാരന്‍റെ ഫോണ്‍ നമ്പര്‍ സേവ് ചെയ്യുന്നത് ട്യൂഷന്‍ ടീച്ചര്‍ എന്നോ അമ്മ എന്ന പേരിലോ ആണ്. ഈ കോഡ് പലപ്പോഴും വെട്ടിലാക്കുന്നത് എക്‌സൈസിനെയും പൊലീസിനെയുമാണ്.  അത്തന്നെയാണ് ഇവരുടെ ഈ രഹസ്യ കോഡ് കൊണ്ടുദ്ദേശിക്കുന്നത്.


മഫ്തി സംഘം ഇറങ്ങിയതായി സൂചന ലഭിച്ചാല്‍ കോഡ് സന്ദേശം ഗ്രൂപ്പില്‍ വരും കിറുക്കന്മാര്‍ മാര്‍ച്ച് തുടങ്ങി. അങ്ങനെ എല്ലാത്തിലും പുതുമ കണ്ടെത്തുന്ന ന്യുജനറേഷന്‍ ഇപ്പോള്‍ കഞ്ചാവ് വില്‍പ്പനയിലും പുതുവഴി തേടുന്നത് അന്വേഷണ സംഘത്തിന് വന്‍ പണിയാകുകയാണ്. 


ട്രാഫിക്‌ പൊലീസുകാര്‍ റോഡില്‍ നില്‍ക്കുമ്പോള്‍ മറ്റ് വാഹനക്കാരെ അറിയിക്കാന്‍ ഓരോ കോഡ് പറയുന്നത് നമ്മള്‍ കേട്ടിട്ടുണ്ടെങ്കിലും അത് കഞ്ചാവിലും എത്തിപ്പെട്ടെന്ന് ആരറിയാന്‍ അല്ലെ.