ഡൽഹി: കേന്ദ്ര സർവകലാശാലകളിലെ പി ജി കോഴ്സുകൾക്കുള്ള പ്രവേശനത്തിനും പൊതു പരീക്ഷ വരുന്നു . പരീക്ഷ നടപ്പാക്കാൻ യുജിസി തീരുമാനം . ഈ വർഷം തന്നെ പുതിയ സംവിധാനം നിലവിൽ വരുമെന്ന് യുജിസി അറിയിച്ചു. 45 കേന്ദ്ര സർവകലാശാലകളിൽ ബിരുദ പ്രവേശനത്തിന് പ്ലസ് ടു മാർക്കല്ല പൊതു പ്രവേശന പരീക്ഷയിലെ മാർക്കണ് മാനദണ്ഡമെന്ന് നേരത്തെ യുജിസി വ്യക്തമാക്കിയിരുന്നു . സർവകലാശാലകൾക്ക് മിനിമം യോഗ്യതാ മാനദണ്ഡം നിശ്ചയിക്കാമെന്നും യുജിസി അറിയിച്ചു . 


COMMERCIAL BREAK
SCROLL TO CONTINUE READING

Also read: Axis Bank: വായ്പാ നിരക്ക് വര്‍ദ്ധിപ്പിച്ച് ആക്സിസ് ബാങ്ക്



2022 അക്കാദമിക് സെക്ഷൻ മുതൽ പിജി കോഴ്സുകൾക്ക് പൊതുപ്രവേശന പരീക്ഷ മാനദണ്ഡം നിലവിൽ വരും . ജൂലൈ മൂന്നാം വാരം മുതൽ പരീക്ഷകൾ ആരംഭിക്കും . ജൂൺ പതിനെട്ടാണ് അപേക്ഷകൾക്കുള്ള അവസാന തീയതി. ഇംഗ്ലീഷിലും ഹിന്ദിയിലുമാകും പരീക്ഷ . യുജി കോഴ്സുകൾക്ക് വേണ്ടി ഇതിനോടകം 10.46ലക്ഷം പേര്‍ അപേക്ഷിച്ചിട്ടുണ്ട് . യുജി പ്രവേശനത്തിന് അപേക്ഷിക്കേണ്ട അവസാന തീയതി മെയ് 22ന് അവസാനിക്കും.


Also read: ഐസിഎആർ ഐഎആർഐ അസിസ്റ്റന്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു, ശമ്പളം, അവസാന തിയതി എന്നിവയറിയാം