മലപ്പുറം: മലപ്പുറം പെരുമ്പടപ്പിൽ രണ്ടര വയസ്സുകാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മാതാവിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. വന്നേരി സ്വദേശിനി ഹസീനക്കെതിരെയാണ് കേസെടുത്തത്. പെരുമ്പടപ്പ് പോലീസാണ് സംഭവത്തിൽ മാതാവിനെതിരെ കേസെടുത്തത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഹസീനയെയും മകൾ രണ്ടര വയസ്സുകാരി ഇശ മെഹറിനെയും കിണറ്റിൽ വീണ നിലയിൽ കണ്ടെത്തുകയായിരുന്നു. രാത്രി ഉറങ്ങാൻ കിടന്ന ഹസീനയെയും മകൾ ഇശ മെഹറിനെയും രാവിലെ കാണാത്തതിനെ തുടർന്ന് ഭർതൃ വീട്ടുകാർ നടത്തിയ തിരച്ചിലിലാണ് കിണറ്റിൽ നിന്ന് ഇരുവരെയും കണ്ടെത്തിയത്.


ALSO READ: സാമ്പത്തിക തർക്കം, യുവാവിന് കുത്തേറ്റു; രക്ഷപ്പെടാൻ ശ്രമിച്ച പ്രതി വാഹനാപകടത്തിൽപ്പെട്ടു, പോലീസ് പിടികൂടി


ഫയർഫോഴ്‌സ് സംഘം സ്ഥലത്തെത്തി ഇരുവരെയും പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇശ മെഹ്‌റിൻ മരിച്ചു. മാതാവ് ഹസീനയെ ഗുരുതര പരിക്കുകളോടെ വളാഞ്ചേരി നടക്കാവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഹസീനയുടെ ഭർത്താവ് റഫീഖ് വിദേശത്താണ് ജോലി ചെയ്യുന്നത്. അഞ്ച് വർഷം മുൻപാണ് ഇവർ വിവാഹിതരായത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.