തിരുവനന്തപുരം: ആറ് പെൺകുട്ടികൾ ചിൽഡ്രൻസ് ഹോമില്‍ നിന്നും പുറത്ത് പോയ സംഭവത്തില്‍ കോഴിക്കോട് വെള്ളിമാട്കുന്ന് ചില്‍ഡ്രന്‍സ് ഹോം സൂപ്രണ്ടിനും പ്രൊട്ടക്ഷന്‍ ഓഫീസര്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ കെയറിനുമെതിരെ വകുപ്പുതല നടപടി സ്വീകരിച്ചു. ഇരുവരേയും സ്ഥലംമാറ്റി ഉത്തരവിറങ്ങി.


COMMERCIAL BREAK
SCROLL TO CONTINUE READING

ജനുവരി 26ന് ആണ് ആറ് പെൺകുട്ടികൾ ചിൽഡ്രൻസ് ഹോമിൽ നിന്ന് കടന്നുകളഞ്ഞത്. കാണാതായ ആറ് പേരിൽ രണ്ട് പേരെ ബം​ഗളൂരുവിൽ നിന്നും നാല് പേരെ മലപ്പുറത്ത് നിന്നും കണ്ടെത്തിയിരുന്നു. ബാലമന്ദിരത്തിലെ മോശം സാഹചര്യം കാരണമാണ് തങ്ങൾ കടന്നുകളയാൻ തീരുമാനിച്ചതെന്നാണ് പെൺകുട്ടികൾ മൊഴി നൽകിയത്.


ഇതേ തുടർന്ന് ചിൽഡ്രൻസ് ഹോമിന്റെ സുരക്ഷയെച്ചൊല്ലി വിമർശനങ്ങൾ ഉയർന്നിരുന്നു. സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കിയിരുന്നു. തുടർന്ന് വനിത ശിശുവികസന വകുപ്പ് അന്വേഷണം നടത്തി. വനിത ശിശുവികസന വകുപ്പിന്റെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സൂപ്രണ്ടിനും പ്രൊട്ടക്ഷൻ ഓഫീസർക്കും എതിരെ നടപടി സ്വീകരിച്ചത്. 


ബം​ഗളൂരിവിൽ നിന്ന് പിടിയിലായ പെൺകുട്ടികൾക്കൊപ്പം രണ്ട് യുവാക്കളെ കസ്റ്റഡിയിൽ എടുത്തിരുന്നു. കൊടുങ്ങല്ലൂർ സ്വദേശി ഫെബിൻ റാഫി, കൊല്ലം സ്വദേശി ടോം തോമസ് എന്നിവരെ ആണ് ചേവായൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഫെബിൻ റാഫി പോലീസ് സ്റ്റേഷനിൽ നിന്ന് രക്ഷപ്പെട്ട സംഭവത്തിൽ രണ്ട് പോലീസുകാരെ സസ്പെൻഡ് ചെയ്തിരുന്നു. പോലീസ് സ്റ്റേഷനിൽ നിന്ന് ഓടിരക്ഷപ്പെട്ട പ്രതിയെ ഉടൻ തന്നെ പിടികൂടിയിരുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.