തിരുവനന്തപുരം: ഒരു മാസം നീണ്ടു നില്‍ക്കുന്ന സയന്‍സിന്റെ മഹോത്സവം, ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവല്‍ കേരളയ്ക്ക് നാളെ (15-01-2024, തിങ്കള്‍) തുടക്കമാകും. തോന്നക്കല്‍ ബയോ 360 ലൈഫ് സയന്‍സസ് പാര്‍ക്കില്‍ വൈകിട്ട് ആറിനു നടക്കുന്ന ചടങ്ങില്‍വച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്യും. ധനകാര്യ മന്ത്രി കെ.എന്‍. ബാലഗോപാല്‍ അധ്യക്ഷനാകുന്ന ചടങ്ങില്‍ നാസയില്‍ നിന്നുള്ള ലീഡ് പ്രോഗ്രാം സയന്റിസ്റ്റ് ഡോ മധുലിക ഗുഹാത്തകുര്‍ത്ത മുഖ്യാതിഥിയാകും.


COMMERCIAL BREAK
SCROLL TO CONTINUE READING

ALSO READ: മകരവിളക്കിന് സുരക്ഷ ഉറപ്പാക്കാ൯ അധികമായി 1000 പോലീസ് ഉദ്യോഗസ്ഥ൪ കൂടി


മന്ത്രിമാരായ വി.ശിവന്‍കുട്ടി, പി.രാജീവ്, ഡോ ആര്‍.ബിന്ദു, ജി.ആര്‍.അനില്‍, വീണ ജോര്‍ജ്ജ്, എം.ബി.രാജേഷ്, പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍, ചീഫ് സെക്രട്ടറി ഡോ വി.വേണു ഐഎഎസ്, എംപിമാരായ ശശി തരൂര്‍, അടൂര്‍ പ്രകാശ്, എ.എ. റഹിം, എംഎല്‍എമാരായ വി.ശശി, കടകംപള്ളി സുരേന്ദ്രന്‍, ശാസ്ത്ര സാങ്കേതിക വകുപ്പ് എക്‌സ്  ഒഫിഷ്യോ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ കെ.പി.സുധീര്‍, മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം.സി.ദത്തന്‍, തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍, ഫെസ്റ്റിവല്‍ ഡയറക്ടര്‍ ഡോ അജിത്കുമാര്‍.ജി തുടങ്ങിയവരും മറ്റു ജനപ്രതിനിധികളും ഉദ്ഘാടനത്തില്‍ പങ്കെടുക്കും. ഉദ്ഘാടനത്തിനു ശേഷം എം.ജി.ശ്രീകുമാറിന്റെ നേതൃത്വത്തില്‍ മൃദുല വാര്യര്‍, ഷാന്‍ റഹ്മാന്‍, അഞ്ജു ജോസഫ് തുടങ്ങിയ ഗായകര്‍ അണിനിരക്കുന്ന സംഗീത പരിപാടിയും അരങ്ങേറും.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.