ഗോവയിൽ ന്യൂ ഇയർ ആഘോഷിക്കാൻ പോയി കാണാതായ ശേഷം മരിച്ചനിലയിൽ കണ്ടെത്തിയ മലയാളി യുവാവിന് മർദ​നമേറ്റിരുന്നതായി ​പോസ്റ്റുമോർട്ടം റിപ്പോർട്ട്. വെള്ളത്തിൽ വീഴുന്നതിന് മുൻപ് യുവാവിന് നെഞ്ചിലും പുറത്തും മർദ്ദനം ഏറ്റിരുന്നുവെന്ന് സ്ഥിരീകരിക്കുന്നതാണ്  റിപ്പോർട്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഡി ജെ പാർട്ടിക്കിടെ സഞ്ജയ്ക്ക് മർദ്ദനമേറ്റെന്ന് പിതാവ് സന്തോഷ് ആരോപിച്ചു. ഡി.ജെ പാർട്ടിയിൽ സഞ്ജയ് സ്റ്റേജിൽ കയറി നൃത്തം ചെയ്തതാണ് പ്രകോപന കാരണമെന്നും, പാർട്ടി നടത്തിപ്പിന്റെ സുരക്ഷാ ജീവനക്കാർ തന്നെ മകനെ മർദ്ദിച്ച് പണവും മൊബൈൽ ഫോണും കൈക്കലാക്കിയ ശേഷം കൊന്ന് കടലിൽ തള്ളിയതാണെന്നും പിതാവ് പറയുന്നു. 


ALSO READ: ജോലി വാഗ്ദാനംചെയ്ത് തട്ടിപ്പ്; ഇതരസംസ്ഥാനക്കാരായ രണ്ടുപേർ പിടിയിൽ


സംഭവത്തിൽ ദുരൂഹത നീക്കാൻ നിയമനടപടികളുമായി മുന്നോട്ടുപോകും. മുഖ്യമന്ത്രിക്ക് ഉൾപ്പെടെ പരാതി നൽകുമെന്നും ഇനിയൊരു കുഞ്ഞിനും ഇങ്ങനെ സംഭവിക്കാൻ പാടില്ല എന്നും പിതാവ് സന്തോഷ് പറഞ്ഞു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.