തിരുവനന്തപുരം: പവിഴപുറ്റുകളിലും പാറക്കെട്ടുകളും മാത്രം കണ്ടുവരുന്ന മത്സ്യങ്ങളെ നേരിൽ കാണാൻ അവസരമൊരുക്കുകയാണ് വിഴിഞ്ഞത്തെ സാഗരിക അക്വേറിയം. രണ്ട് ദിവസം മുൻപ് എത്തിച്ച ഗോബിമീനും കാസോപ്പിയ ജെല്ലിഫിഷുമാണ് ഇവിടത്തെ പുതിയ അതിഥികൾ. ദിവസവും നൂറുകണക്കിന് സന്ദർശകർ എത്തുന്ന അക്വേറിയത്തിലെ അപൂർവ മത്സ്യങ്ങൾ കാഴ്ച്ചക്കാരിൽ കൊതുകമുണർത്തുന്നവയാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

വിഴിഞ്ഞത്തെ സമുദ്ര മത്സ്യഗവേഷണ കേന്ദ്രത്തിലെ സാഗരിക അക്വാറിയത്തിലാണ് വർണ്ണ മത്സ്യങ്ങളെ പ്രദർശിപ്പിച്ചിരിക്കുന്നത്. രണ്ട് ദിവസങ്ങൾക്ക് മുൻപ് വിഴിഞ്ഞം തീരക്കടലിൽ നിന്ന് കിട്ടിയ ഒരു ജോഡി ഗോബി മീനുകളും അക്വേറിയത്തിലെ ആവശ്യങ്ങൾക്കായി കൊണ്ടുവരുന്ന കാസോപ്പിയ ജെല്ലിഫിഷുമാണ് സാഗരിക അക്വേറിയത്തിലെ പുതിയ താരങ്ങൾ. 

Read Also: മാസങ്ങളായി നാട്ടുകാരുടെ ഉറക്കം കെടുത്തിയിരുന്ന കടുവ കൂട്ടിലായി


ഗോബി മീനുകൾ കാഴ്ച്ചയ്ക്ക് അഴകേറിയ വർണ മത്സ്യങ്ങളാണ്. എന്നാൽ കടൽവെള്ളത്തിൽ മറ്റ് ജീവികളുടെ കണ്ണിൽപ്പെടാതെ കിടക്കാൻ സാധിക്കുന്ന ജെല്ലിഫിഷുകളാണ് കാസോപ്പിയ. ഇവ വിവിധ തരത്തിൽ ഉണ്ടെങ്കിലും കാസോപ്പിയ കുടുംബത്തിലെ ഏക വിഭാഗമാണ് വിഴിഞ്ഞത്തെ അക്വാറിയത്തിൽ പ്രദർശിപ്പിച്ചിരിക്കുന്ന ജെല്ലിഫിഷുകൾ.


ചെറുനെത്തൊലികളാണ് ഇവയ്ക്ക് നൽകുന്ന ആഹാരം. ഇവയുടെ കാലുകൾ പോലെ കാണുന്ന ഭാഗത്തുളള ബാക്ടീരിയകള്‍ക്ക് പ്രകാശസംശ്ലേഷണം നടത്തുന്നതിനാവശ്യമായ സൂര്യപ്രകാശം ലഭിക്കാനായി തലകീഴായാണ് ഇവയുടെ സഞ്ചാരം. കാഴ്ചയിൽ തന്നെ ഇവ നമ്മെ ആകർഷിക്കും.

Read Also: ഷാഫി - ശബരി 'യൂത്ത് യുദ്ധം'! യൂത്ത് കോണ്‍ഗ്രസില്‍ ഗ്രൂപ്പിനുള്ളിലെ ഗ്രൂപ്പ് പോര്, വാട്‌സ്ആപ്പ് ചാറ്റ് ചോര്‍ത്തിയതിന് പിന്നില്‍...


ഇവയ്ക്ക് പുറമേ തത്തയുടെ നിറത്തിലുളള ഉടലുളള മൂൺവ്രാസെ, മുൻഭാഗത്ത് മുഖം മൂടി ഇട്ടതുപോലെയുളള മാസ്‌ക്കിഡ് ബാനർ ഫിഷ്, സീബ്രയുടെ ശരീരത്തിലെ വരപോലെയുളള ബെൻഗാൾ സെർജന്റ്, വിവിധം തരം ഇലക്ട്രിക് ഈൽ മത്സ്യങ്ങൾ, നക്ഷത്രമത്സ്യങ്ങൾ തുടങ്ങി വിവിധങ്ങളായ കടൽ മത്സ്യങ്ങളെ സാഗരിക അക്വേറിയത്തിൽ പ്രദർശിപ്പിക്കുന്നുണ്ട്. 

 



 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.