Gold Rate Today: ചാഞ്ചാട്ടം തുടർന്ന് സ്വർണം, സംസ്ഥാനത്ത് സ്വർണവില ഗ്രാമിന് 40 രൂപ കുറഞ്ഞു
അന്താരാഷ്ട്ര വിപണിയിൽ രൂപയുടെ മൂല്യത്തകർച്ച സ്വർണത്തെ ബാധിച്ചില്ല. സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു.
Gold Rate Today: അന്താരാഷ്ട്ര വിപണിയിൽ രൂപയുടെ മൂല്യത്തകർച്ച സ്വർണത്തെ ബാധിച്ചില്ല. സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു.
വിപണി റിപ്പോർട്ട് അനുസരിച്ച് ഇന്ന് സംസ്ഥാനത്ത് സ്വർണ്ണവില കുത്തനെ കുറയുകയാണ് ചെയ്തത്. ഒരു ഗ്രാമിന് 40 രൂപ കുറഞ്ഞതോടെ ഒരു പവൻ സ്വർണ വില 320 രൂപ കുറഞ്ഞു. ഗ്രാമിന് 4,710 രൂപയാണ് ഇന്നത്തെ സ്വർണ്ണ വില. 37,680 രൂപയായി ഒരു പവൻ സ്വർണ്ണ വില കുറഞ്ഞു.
മെയ് മാസത്തിലെ ഏറ്റവും ഉയർന്ന നിരക്കിലായിരുന്നു തിങ്കളാഴ്ച സ്വർണവില. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് തിങ്കളാഴ്ച വർദ്ധിച്ചത്. ഗ്രാമിന് 4,750 രൂപയും പവന് 38,000 രൂപയുമായിരുന്നു തിങ്കളാഴ്ചത്തെ വില.
മെയ് 4-നായിരുന്നു ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. അന്ന് പവന് 37,600 രൂപയായിരുന്നു. ഞായറാഴ്ച സംസ്ഥാനത്തെ സ്വർണവിലയിൽ മാറ്റമുണ്ടായിരുന്നില്ല. ശനിയാഴ്ച പവന് 240 രൂപ വർദ്ധിച്ചിരുന്നു. എന്നാൽ, വെള്ളിയാഴ്ച സ്വർണവില കുറഞ്ഞിരുന്നു.
അതേസമയം, ഇന്ന് ഇന്ത്യയിലെ വിവിധ മെട്രോ നഗരങ്ങളിൽ സ്വർണ വിലയിൽ നേരിയ ഏറ്റക്കുറച്ചിലുകൾ ഉണ്ടായി. ചെന്നൈയിൽ 24 കാരറ്റിന് (10 ഗ്രാം) 53,050 രൂപയും 22 കാരറ്റിന് (10 ഗ്രാം) 48,629 രൂപയുമാണ് ഇന്നത്തെ സ്വർണ വില.
ഡൽഹിയിൽ 24 കാരറ്റിന് (10 ഗ്രാം) 51,810 രൂപയും 22 കാരറ്റിന് (10 ഗ്രാം) 47,500 രൂപയുമാണ്. കൊൽക്കത്തയിൽ 24 കാരറ്റിന് (10 ഗ്രാം) 51,810 രൂപയും 22 കാരറ്റിന് (10 ഗ്രാം) 47,500 രൂപയുമാണ് വില. മുംബൈയിൽ 24 കാരറ്റ് സ്വർണത്തിന് (10 ഗ്രാം) 51,810 രൂപയും 22 കാരറ്റ് സ്വർണത്തിന് (10 ഗ്രാം) 47,500 രൂപയുമാണ്.
അതേസമയം, സംസ്ഥാനത്ത് വെള്ളി വില മാറ്റമില്ലാതെ തുടരുകയാണ്. ഹോൾമാർക്ക് വെള്ളിക്ക് ഇന്ന് വില കുറഞ്ഞിട്ടില്ല. ഒരു ഗ്രാമിന് വില ഇന്നും 100 രൂപ തന്നെയാണ്. സാധാരണ വെള്ളിക്ക് ഗ്രാമിന് 68 രൂപയാണ് ഇന്നത്തെ വില.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...