Gold Rate today: നീണ്ട 6 ദിവസത്തെ ഇടവേളയ്ക്ക് ശേഷം  സ്വര്‍ണവില വര്‍ദ്ധിച്ചു.  


COMMERCIAL BREAK
SCROLL TO CONTINUE READING

320 രൂപയുടെ വര്‍ദ്ധനവാണ് ഇന്ന്  രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന്‍റെ വില സംസ്ഥാനത്ത് 37,920 രൂപയായി ഉയര്‍ന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ വില 40 രൂപ വര്‍ദ്ധിച്ചു. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ വില 4,740 രൂപയായി. 


കഴിഞ്ഞ ഒരാഴ്ചയായി സ്വർണവിലയിൽ തുടർച്ചയായ ഇടിവാണ് രേഖപ്പെടുത്തിയിരുന്നത്.  കഴിഞ്ഞ 6 ദിവസത്തിനിടെ  സ്വര്‍ണവിലയില്‍ 1600 രൂപ കുറഞ്ഞിരുന്നു.  


Also Read: Gold Rate Today: തുടര്‍ച്ചയായ ഇടിവില്‍  സ്വര്‍ണവില, പവന് 160 രൂപ കുറഞ്ഞു


ഈദ്,  അക്ഷയ തൃതീയ  ആഘോഷവേളയില്‍ സ്വര്‍ണവില താഴ്ന്നത്  ഒരേസമയം വ്യാപാരികളിലും  ഉപഭോക്താക്കളിലും  ആവേശമുണര്‍ത്തിയിരുന്നു.


അതേസമയം സംസ്ഥാനത്ത് വെള്ളി വില മാറ്റമില്ലാതെ തുടരുകയാണ്. ഇന്ന്  വെള്ളിയുടെ വിപണി വില 69 രൂപയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ വെള്ളിയുടെ വിലയും കുറഞ്ഞിരുന്നു 925 ഹോൾമാർക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. 925 ഹോൾമാർക്ക് വെള്ളിയുടെ വില 100 രൂപയാണ്. 



 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.