തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വില വർധിച്ചു. പവന് 480 രൂപയും, ഗ്രാമിന് 60 രൂപയുമാണ് ശനിയാഴ്ച വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 53,200 രൂപയും, ഒരു ​ഗ്രാം സ്വർണത്തിന് 6,650 രൂപയുമായി. ആ​ഗോളതലത്തിൽ സ്വർണം നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. അതേസമയം, സംസ്ഥാനത്ത് വെള്ളിയുടെ വില കുറഞ്ഞിട്ടുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

വെള്ളിയാഴ്ച കേരളത്തിലെ സ്വർണ വില കുറഞ്ഞിരുന്നു. ഒരു പവൻ സ്വർണത്തിന് 200 രൂപയും ഒരു ഗ്രാം സ്വർണത്തിന് 25 രൂപയുമാണ് കുറഞ്ഞത്. വെള്ളിയാഴ്ച ഒരു പവൻ സ്വർണത്തിന് 52,720 രൂപയും ഒരു ​ഗ്രാം സ്വർണത്തിന് 6,590 രൂപയുമായിരുന്നു നിരക്കുകൾ. ജൂൺ 8,9,10 ദിവസങ്ങളിലാണ് ഈ മാസത്തെ കുറഞ്ഞ നിരക്കുകൾ രേഖപ്പെടുത്തിയത്.


ജൂൺ മാസത്തെ സ്വർണവില


ജൂൺ 1 - ഒരു പവൻ സ്വർണത്തിന് 160 രൂപ കുറഞ്ഞ് 53200 രൂപയായി
ജൂൺ 2 - സ്വർണവിലയിൽ മാറ്റമില്ലാതെ 53200 രൂപയിൽ തുടരുന്നു
ജൂൺ 3 -  ഒരു പവൻ സ്വർണത്തിന് 320 രൂപ കുറഞ്ഞ് 52880 രൂപയായി
ജൂൺ 4 - ഒരു പവൻ സ്വർണത്തിന് 560 രൂപ ഉയർന്ന് 53440 രൂപയായി
ജൂൺ 5 - ഒരു പവൻ സ്വർണത്തിന് 160 രൂപ കുറഞ്ഞ് 53280 രൂപയായി
ജൂൺ 6 - ഒരു പവൻ സ്വർണത്തിന് 560 രൂപ ഉയർന്ന് 53840 രൂപയായി
ജൂൺ 7 - ഒരു പവൻ സ്വർണത്തിന് 240 രൂപ ഉയർന്ന് 54080 രൂപയായി
ജൂൺ 8 - ഒരു പവൻ സ്വർണത്തിന് 1,520 രൂപ കുറഞ്ഞ് 52,560 രൂപയായി
ജൂൺ 9 - സ്വർണവിലയിൽ മാറ്റമില്ലാതെ 52,560 രൂപയിൽ തുടരുന്നു
ജൂൺ 10 - സ്വർണവിലയിൽ മാറ്റമില്ലാതെ 52,560 രൂപയിൽ തുടരുന്നു
ജൂൺ 11 - ഒരു പവൻ സ്വർണത്തിന് 120 രൂപ ഉയർന്ന് 52,680 രൂപയായി
ജൂൺ 12 - ഒരു പവൻ സ്വർണത്തിന് 240 രൂപ ഉയർന്ന് 52,920 രൂപയായി
ജൂൺ 13 - സ്വർണവിലയിൽ മാറ്റമില്ലാതെ 52,920 രൂപയിൽ തുടരുന്നു
ജൂൺ 14 - ഒരു പവൻ സ്വർണത്തിന് 200 രൂപ കുറഞ്ഞ് 52,720 രൂപയായി



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.