Gold price: സ്വർണവില വീണ്ടും കുറഞ്ഞു; പവന് 120 രൂപ കുറഞ്ഞ് 38,240 രൂപയായി
ഒരു പവൻ സ്വർണത്തിന് 38,240 രൂപയാണ് ഇന്നത്തെ വില
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 4780 രൂപയായി. പവന് 38,240 രൂപയാണ് ഇന്നത്തെ വില. ശനിയാഴ്ചയും സ്വർണ്ണവിലയിൽ കുറവുണ്ടായിരുന്നു. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് ശനിയാഴ്ചയും കുറഞ്ഞത്. ഒരു ഗ്രാം സ്വർണത്തിന് 4,795 രൂപയും ഒരു പവന് 38,360 രൂപയുമായിരുന്നു വില.
ഏപ്രിൽ മാസത്തിന്റെ തുടക്കത്തിൽ തന്നെ സ്വർണവിലയിൽ വർധനവുണ്ടായിരുന്നു. ഇതിന് ശേഷമാണ് നേരിയ തോതിൽ വില കുറഞ്ഞത്. ഏപ്രിൽ ഒന്നിന് സ്വർണത്തിന് ഗ്രാമിന് 45 രൂപ ഉയർന്നു. 4,810 രൂപയായിരുന്നു ഒരു ഗ്രാം സ്വർണത്തിന്റെ അന്നത്തെ വില. ഏപ്രിൽ ഒന്നിന് ഒരു പവൻ സ്വർണത്തിന് 38,480 രൂപയായിരുന്നു. ഈ മാസത്തെ ഇതുവരെയുള്ള ഏറ്റവും ഉയർന്ന സ്വർണ വിലയും ഏപ്രിൽ ഒന്നിനായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA