Gold Price Today: സ്വര്‍ണവില വീണ്ടും കുറഞ്ഞു; പവന് 34,400 രൂപയായി
ഇതോടെ സ്വര്‍ണവില 34,400 കവിഞ്ഞു. ഒരു ഗ്രാം സ്വർണ്ണത്തിന്റെ വില 4300 രൂപയാണ്. ആഗോള വിപണിയിലും ഇടിവ് തുടരുകയാണ്.
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ്ണവിലയിൽ (Gold Rate) വീണ്ടും ഇടിവ്. ഇന്ന് പവന് 320 രൂപയാണ് കുറഞ്ഞത്. ഇതോടെ സ്വര്‍ണവില 34,400 കവിഞ്ഞു. ഒരു ഗ്രാം സ്വർണ്ണത്തിന്റെ വില 4300 രൂപയാണ്. ആഗോള വിപണിയിലും ഇടിവ് തുടരുകയാണ്.
ഈ വർഷം ഇതുവരെയായി സ്വർണ്ണത്തിന്റെ വിലയിൽ 3 ശതമാനത്തിലേറെയാണ് ഇടിവ് രേഖപ്പെടുത്തിയത്. യുഎസ് ട്രഷറി ആദായം ഒരു വർഷത്തെ ഉയർന്ന നിലവാരത്തിൽ എത്തിയതാണ് ആഗോള വിപണിയിൽ സ്വർണ വില (Gold Price) താഴാനുള്ള കാരണം എന്നാണ് വിലയിരുത്തൽ. സ്പോട് ഗോൾഡ് വില 0.4 ശതമാനം താഴ്നന്ന് 1,769.03 നിലവരത്തിലെത്തി.
Also Read: NASA യുടെ Perseverance Rover ദൗത്യം വിജയം; ചൊവ്വയിലെ ജീവന്റെ സാന്നിധ്യമറിയാൻ ഇനി താമസമില്ല
ദേശീയ വിപണിയിലും വില ദിനംപ്രതി ഇടിയുകയാണ്. എംസിഎക്സിൽ 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില എട്ടു മാസത്തെ താഴ്ന്ന നിലവാരത്തിലെത്തി. പുതിയ നിരക്ക് 46,145 രൂപയാണ്. കഴിഞ്ഞ ആഗസ്റ്റിൽ സ്വർണ്ണവില റെക്കോർഡ് നിലവാരമായ 56,200 ൽ എത്തിയിരുന്നു.
ഇന്നലെ സ്വർണ്ണവില (Gold Rate) 34,720 രൂപയായിരുന്നു. ബുധനാഴ്ച 35000 രൂപയായിരുന്നു സ്വർണ്ണത്തിന്. ഇതോടെ സ്വർണ്ണവിലയിൽ ഏതാണ്ട് 7600 രൂപയുടെ ഇടിവ് ഉണ്ടായിട്ടുണ്ട്. ഫെബ്രുവരി ഒന്നിന് സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ കുറയ്ക്കുമെന്ന ബജറ്റ് പ്രഖ്യാപനത്തിന് ശേഷമാണ് സ്വർണ്ണവില കുറയാൻ തുടങ്ങിയത്. ഇതിനിടയിൽ സ്വർണ്ണത്തിന് മൂന്ന് തവണയായി 800 രൂപ വര്‍ധിക്കുകയും ചെയ്തിരുന്നു. പിന്നീട് വില ഓരോദിവസവും കുറയുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...