Kochi: സംസ്ഥാനത്ത് സ്വര്‍ണ വില കുത്തനെ കുറയുന്നു.   കഴിഞ്ഞ 2 മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് സ്വര്‍ണവില.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്ന്  പവന് 720 രൂപയാണ്  കുറഞ്ഞത്.  തുടര്‍ച്ചയായ മൂന്നു ദിവസം  ഒരേ നിരക്കിൽ തുടര്‍ന്ന ശേഷമാണ് സ്വര്‍ണ വില  (Gold price) കുറഞ്ഞത്‌.  


ഒരു പവൻ സ്വര്‍ണത്തിന് 36,960 രൂപയും ഒരു ഗ്രാമിന് 4,620 രൂപയുമാണ് ഇന്ന് രേഖപ്പെടുത്തിയത്.  രാജ്യാന്തര വിപണിയിലും സ്വര്‍ണ വില (Gold rate)  ഇടിയുകയാണ്. 


നവംബര്‍ ഒന്ന്, രണ്ട് തിയതികളിൽ 37,680 രൂപയ്ക്കായിരുന്നു സ്വര്‍ണ വ്യാപാരം . നവംബര്‍ 9ന് സ്വര്‍ണ വില പവന് 38,880 രൂപയിൽ എത്തിയിരുന്നു. ഇതായിരുന്നു നവംബറിലെ ഏറ്റവും ഉയര്‍ന്ന നിരക്ക്. സെപ്റ്റംബറിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ വിലയാണ് ഇന്ന് സ്വ‍ർണത്തിന് രേഖപ്പെടുത്തിയിരിക്കുന്നത്.


Also read: Nivar Cyclone: "നിവാര്‍" ചുഴലിക്കാറ്റ് തീരത്തേക്ക്, തമിഴ്‌നാട്, പുതുച്ചേരി, ആന്ധ്രാ തീരങ്ങളില്‍ കനത്ത ജാഗ്രത


ആഗോള വിപണിയിലും സ്വര്‍ണത്തിന് വില  കുറയുകയാണ്.  കോവിഡ് -19 വാക്സിൻ സംഭവവികാസങ്ങളെക്കുറിച്ചുള്ള പ്രതീക്ഷകൾക്കിടയിൽ നാല് മാസത്തിനിടെയിലെ ഏറ്റവും ഏറ്റവും താഴ്ന്ന നിലയിലേക്ക് സ്വർണ്ണ വില കുറഞ്ഞിരിയ്ക്കുകയാണ്.