കേന്ദ്ര ബജറ്റിന് ശേഷമുണ്ടായ നീണ്ട  മന്ദതയ്ക്ക് ശേഷം പൊന്നിന് തിളക്കമേറുന്നു.   നിലവില്‍  സ്വര്‍ണം ഏപ്രിലിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് സ്വര്‍ണം...


COMMERCIAL BREAK
SCROLL TO CONTINUE READING

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍  (Gold Rate) വര്‍ദ്ധനവ്‌ രേഖപ്പെടുത്തി. പവന് (8 ഗ്രാം)  120 രൂപയും ഗ്രാമിന് 15 രൂപയുമാണ്‌ ഇന്ന് വര്‍ദ്ധിച്ചത്. ഇതോടെ വിപണിയില്‍  സ്വര്‍ണവില  (Gold Price) പവന് 33,920 രൂപയും ഗ്രാമിന് 4,240 രൂപയുമായി. ഏപ്രിലില്‍ രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇത്.


തുടര്‍ച്ചയായി നാലു ദിവസം സ്വര്‍ണവില മാറാതെ തുടര്‍ന്നതിനു ശേഷമാണ് ഇന്ന്  വിലയില്‍ വര്‍ദ്ധനവ്‌ രേഖപ്പെടുത്തിയത്.


ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില ഏപ്രില്‍ 1നായിരുന്നു രേഖപ്പെടുത്തിയത്. പവന് 33,320 രൂപയായിരുന്നു.


2020നെ അപേക്ഷിച്ച്  ഈ വര്‍ഷം സ്വര്‍ണവിലയില്‍ വലിയ ഇടിവാണ് കാണുന്നത്. പ്രത്യേകിച്ചും കേന്ദ്ര ബജറ്റിന് ശേഷം.  ഫെബ്രുവരിയില്‍  2,640 രൂപയും  മാര്‍ച്ചില്‍ 1,560 രൂപയും  പവന് വില കുറഞ്ഞിരുന്നു. എന്നാല്‍, ഇതില്‍നിന്നും വ്യത്യസ്തമായി ഏപ്രിലില്‍ വില വര്‍ദ്ധിക്കുകയാണ്. ഇതുവരെ  പവന് 600 രൂപയാണ് വര്‍ദ്ധിച്ചത്.


Also read: 7th Pay Commission: നൈറ്റ് ഡ്യൂട്ടി ചെയ്യുന്ന ജീവനക്കാർക്ക് സന്തോഷ വാർത്ത, അലവൻസ് നിയമങ്ങളിൽ മാറ്റം വരുന്നു


2020  ഓഗസ്റ്റിലെ റെക്കോര്‍ഡ് കുതിപ്പിന് ശേഷം  11,000 രൂപയോളം ഇടിവ് സ്വര്‍ണം നേരിട്ടു. ഈ വര്‍ഷം മാത്രം സ്വര്‍ണത്തിന് 5,000 രൂപയോളമാണ് കുറഞ്ഞത്‌. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക