Gold Rate: കോവിഡ് വ്യാപനം , ആശങ്കയില്‍ വിപണി, സ്വര്‍ണവില ഉയരുന്നു
കോവിഡ് രണ്ടാം തരംഗം രൂക്ഷമായതോടെ അതിന്‍റെ പ്രതിഫലനം വിപണിയിലും കണ്ടുതുടങ്ങി.
Kochi: കോവിഡ് രണ്ടാം തരംഗം രൂക്ഷമായതോടെ അതിന്‍റെ പ്രതിഫലനം വിപണിയിലും കണ്ടുതുടങ്ങി.
ഡോളറിനെതിരെ ഇന്ത്യന്‍ രൂപ കനത്ത ഇടിവാണ് രേഖപ്പെടുത്തുന്നത്. കഴിഞ്ഞ ഒന്‍പത് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് രൂപയിപ്പോള്‍. ഒരു ഡോളറിന് 75.15 രൂപ എന്ന നിരക്കിലാണ് ഇപ്പോള്‍ വ്യാപാരം പുരോഗമിക്കുന്നത്.
കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ കോവിഡ് (Covid-19) വ്യാപനം ശക്തമായ അവസരത്തിലും രൂപയുടെ മൂല്യം ഇടിഞ്ഞിരുന്നു. 2020 ജൂലായ് 16നായിരുന്നു ഇത്. എന്നാല്‍ പിന്നീട് കൊറോണ ഭീതി മാറി വിപണി സജീവമായതോടെ രൂപയും നില മെച്ചപ്പെടുത്തിയിരുന്നു.
കൊറോണ വ്യാപനം സ്വര്‍ണ വിലയിലും മാറ്റം വരുത്തി. കഴിഞ്ഞ കുറെ ദിവസങ്ങളായി സ്വര്‍ണ വില (Gold Rate) ഉയരുകയാണ്. കേരളത്തില്‍ സ്വർണ വില ഗ്രാമിന് 15 രൂപയാണ് ഇന്ന് വര്‍ദ്ധിച്ചത്. പവന് 120 രൂപയും ഉയർന്നു. ഇന്ന് സംസ്ഥാനത്ത് ഗ്രാമിന് 4,355 രൂപയാണ് നിരക്ക്, പവന് 34,840 രൂപയുമാണ് രേഖപ്പെടുത്തിയത്.
Also read: കൊവിഡ് നിയന്ത്രണങ്ങൾ ശക്തമാക്കി; കടകളും ഹോട്ടലുകളും രാത്രി ഒൻപത് വരെ മാത്രം
കഴിഞ്ഞ വര്‍ഷം കോവിഡ് വര്‍ദ്ധിച്ച സമയത്ത് സ്വര്‍ണ വില 10 ഗ്രാമിന് 45,000 രൂപ കടന്ന് റെക്കോര്‍ഡ് സൃഷ്ടിച്ചിരുന്നു. പിന്നീട് 2021ലെ കേന്ദ്ര ബജറ്റിന് ശേഷമാണ് സ്വര്‍ണ വിപണിയില്‍ മാറ്റം കണ്ടു തുടങ്ങിയത്.
സ്വര്‍ണ വിലയില്‍ കാര്യമായ വര്‍ദ്ധന പ്രതീക്ഷിക്കാമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍....
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...