Gold Rate today: രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം രാജ്യം വലിയ ആഘോഷത്തോടെയാണ് ഉത്സവങ്ങൾ കൊണ്ടാടുന്നത്. ഈ വര്‍ഷം രാജ്യം അക്ഷയ തൃതീയ ആഘോഷിക്കുമ്പോള്‍ സ്വര്‍ണ വിലയിലും വന്‍ കുറവ്.  അക്ഷയ തൃതീയ ദിവസം സ്വര്‍ണം വാങ്ങുന്നത് ശുഭമായി കണക്കാക്കുന്നു. 

 

ഈ വര്‍ഷം  അക്ഷയ തൃതീയയും  ചെറിയ പെരുന്നാളും ഒരുമിച്ചെത്തിയത് വ്യാപാരികള്‍ക്ക്  ഏറെ സന്തോഷം നല്‍കുന്ന കാര്യമാണ്.  ഒപ്പം സ്വര്‍ണവിലയില്‍ വന്ന കുറവ് വിപണിയില്‍  ഉത്സാഹം തിരിച്ചെത്തിച്ചിരിയ്ക്കുകയാണ്.  

 


 

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. എങ്കിലും താരതമ്യേന കുറഞ്ഞ നിരക്കിലാണ് സ്വര്‍ണവില.  ഒരു പവൻ സ്വർണത്തിന്  വിപണി വില 37,760 (8 ഗ്രാം)  രൂപയാണ്.  ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 4720 രൂപയാണ്. തിങ്കളാഴ്ച  160 രൂപയുടെ കുറവാണ് സ്വർണ വിലയിലുണ്ടായത്. 

 


 

കഴിഞ്ഞ അഞ്ച് ദിവസത്തിനുള്ളിൽ 1,000  രൂപയുടെ  ഇടിവാണ് സ്വർണവിലയിൽ ഉണ്ടായിരിയ്ക്കുന്നത്.  

 

പ്രധാന നഗരത്തിലെ സ്വര്‍ണവില  (10 ഗ്രാം) ചുവടെ :- 

 

ചെന്നൈ ₹ 48,160

 

മുംബൈ ₹ 47,200

 

ഡൽഹി ₹ 47,200

 

കൊൽക്കത്ത ₹ 47,200

 

ബാംഗ്ലൂർ ₹ 47,200

 

ഹൈദരാബാദ് ₹ 47,200

 

കേരളം ₹ 47,200

 

പൂനെ ₹ 47,280

 

അഹമ്മദാബാദ് ₹ 47,260


 

 

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.