Gold Rate Today: തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണവിലയില്‍ ഇടിവ്, ഇന്നത്തെ വിപണി നിരക്ക് അറിയാം
സംസ്ഥാനത്ത് സ്വർണവില കുറയുന്നു. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് സ്വര്‍ണവില കുറഞ്ഞത്. കഴിഞ്ഞ ദിവസം പവന് 120 രൂപ കുറഞ്ഞിരുന്നു. എന്നാല്‍, ഇന്ന് വിപണി ആരംഭിച്ചപ്പോള്‍ തന്നെ പവന് 80 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്.
Gold Rate Today August 17: സംസ്ഥാനത്ത് സ്വർണവില കുറയുന്നു. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് സ്വര്‍ണവില കുറഞ്ഞത്. കഴിഞ്ഞ ദിവസം പവന് 120 രൂപ കുറഞ്ഞിരുന്നു. എന്നാല്‍, ഇന്ന് വിപണി ആരംഭിച്ചപ്പോള്‍ തന്നെ പവന് 80 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്.
അതേസമയം, കഴിഞ്ഞ ആഴ്ചയില്‍ സ്വര്‍ണവില കുതിയ്ക്കുകയായിരുന്നു. 640 രൂപയുടെ വർദ്ധനയാണ് രണ്ട് ദിവസംകൊണ്ട് ഒരു പവന്‍ സ്വര്‍ണത്തിന് ഉണ്ടായത്.
Also Read: Malayalam New Year 2022: ഇന്ന് ചിങ്ങം 1, പുതുവര്‍ഷ പിറവി ആഘോഷിച്ച് മലയാളികള്‍
ഇന്നത്തെ വിപണി നിരക്ക് അനുസരിച്ച് ഒരു പവന്‍ 22 കാരറ്റ് സ്വർണത്തിന്‍റെ വില 38,320 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ ഇന്നത്തെ വിപണി വില 4,790 രൂപയാണ് രേഖപ്പെടുത്തിയിരിയ്ക്കുന്നത്. 18 കാരറ്റ് സ്വർണത്തിന്‍റെ വിലയും ഇന്ന് കുറഞ്ഞു. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ ഇന്നത്തെ വിപണി വില 3,955 രൂപയാണ്.
അതേസമയം, ആഗസ്റ്റ് മാസത്തിലെ സ്വര്‍ണവില പരിശോധിച്ചാല്‍ ഒന്നാം തിയതി മുതല്‍ സ്വര്‍ണവില ഉയര്‍ന്നു തന്നെയാണ് നിലകൊള്ളുന്നത്. ആഗസ്റ്റ് 1 ന് ഒരു പവന്‍ സ്വര്‍ണത്തിന് 37,680 രൂപയായിരുന്നു. പിന്നീടങ്ങോട്ട് കുതിച്ച സ്വര്‍ണ വില ആഗസ്റ്റ് 13 ന് 38,520 രൂപയിലെത്തി. ആഗസ്റ്റ് മാസത്തില്‍ ഒന്നാം തിയതിയാണ് ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത്.
സംസ്ഥാനത്ത് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 64 രൂപയാണ്. ഹാൾമാർക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാമിന് 90 രൂപയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...