Gold Rate Today: സ്വര്‍ണവിലയില്‍ വന്‍ ഇടിവ്, 4 ദിവസംകൊണ്ട് കുറഞ്ഞത് 480 രൂപ
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. 4 ദിവസം കൊണ്ട് കുറഞ്ഞത് 480 രൂപ. ഇന്ന് വിപണി ആരംഭിച്ചതേ സ്വര്‍ണവിലയില്‍ 120 രൂപയാണ് കുറവ് രേഖപ്പെടുത്തിയത്.
Gold Rate Today August 29: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. 4 ദിവസം കൊണ്ട് കുറഞ്ഞത് 480 രൂപ. ഇന്ന് വിപണി ആരംഭിച്ചതേ സ്വര്‍ണവിലയില്‍ 120 രൂപയാണ് കുറവ് രേഖപ്പെടുത്തിയത്.
തുടര്‍ച്ചയായ നാലാം ദിവസമാണ് സ്വര്‍ണവില കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്‍റെ വിപണി വില 37,720 രൂപയാണ്. ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ വില ഇന്ന് 15 രൂപ കുറഞ്ഞു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ നിലവിലെ വിപണി വില 4,715 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വില 10 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ നിലവിലെ വിപണി വില 3,890 രൂപയാണ്.
Also Read: PM Kisan Update: PM കിസാൻ eKYC പൂര്‍ത്തിയാക്കാന്‍ ഇനി വെറും 3 ദിവസം മാത്രം
അതേസമയം, ആഗസ്റ്റ് മാസത്തിലെ സ്വര്‍ണവില പരിശോധിച്ചാല്‍ ഒന്നാം തിയതി മുതല്‍ സ്വര്‍ണവില ഉയര്‍ന്നു തന്നെയാണ് നിലകൊള്ളുന്നത്. ആഗസ്റ്റ് 1 ന് ഒരു പവന്‍ സ്വര്‍ണത്തിന് 37,680 രൂപയായിരുന്നു. പിന്നീടങ്ങോട്ട് കുതിച്ച സ്വര്‍ണവില ആഗസ്റ്റ് 13 ന് 38,520 രൂപയിലെത്തി. ഈ മാസത്തില്‍ ആഗസ്റ്റ് 23നാണ് ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത്. 37,600 രൂപയായിരുന്നു ഇത്.
സംസ്ഥാനത്ത് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 62 രൂപയാണ്. ഹാൾമാർക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാമിന് 90 രൂപയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...