Gold Rate on July 8: സ്വർണവിലയില്‍ മാറ്റമില്ല, കഴിഞ്ഞ രണ്ടു ദിവസത്തിനിടെ കുറഞ്ഞത് 1,000 രൂപ
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയില്‍ മാറ്റമില്ല. കഴിഞ്ഞ രണ്ടു ദിവസത്തിനുള്ളില്‍ സ്വര്‍ണവിലയില്‍ 1,000 രൂപയുടെ കുറവാണ് ഉണ്ടായിരിയ്ക്കുന്നത്.
Gold Rate on July 8: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയില്‍ മാറ്റമില്ല. കഴിഞ്ഞ രണ്ടു ദിവസത്തിനുള്ളില്‍ സ്വര്‍ണവിലയില്‍ 1,000 രൂപയുടെ കുറവാണ് ഉണ്ടായിരിയ്ക്കുന്നത്.
ഇന്നലെ ഒരു പവൻ സ്വർണത്തിന് (8 ഗ്രാം) 600 രൂപയാണ് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്‍റെ വില ഇന്ന് 37,480 രൂപയാണ്. ഇതോടെ സ്വര്‍ണവില ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍ തുടരുകയാണ്.
കഴിഞ്ഞ രണ്ടു ദിവസമായി ഏറ്റവും ഉയര്‍ന്ന നിരക്കില്‍ നിന്നും ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കില്‍ തുടരുകയാണ് സ്വര്‍ണം.
Also Read: Gold Rate on 6th July: സ്വർണവില ഇടിഞ്ഞു, ഇന്നത്തെ വിപണി നിരക്ക് അറിയാം
ഇന്നലെ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ വില 75 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ വിപണി വില 4,685 രൂപയാണ്. ഒരു പവൻ സ്വർണത്തിന്‍റെ വില (8 ഗ്രാം) ഇന്ന് 37,480 രൂപയാണ്. 18 കാരറ്റ് സ്വർണത്തിന്‍റെ വിലയിലും ഇന്ന് മാറ്റമില്ല. അതേസമയം, 18 കാരറ്റ് സ്വർണത്തിന് ഇന്നലെ 60 രൂപ കുറഞ്ഞിരുന്നു. 18 ഗ്രാം സ്വർണത്തിന്‍റെ ഇന്നത്തെ വിപണി വില 3870 രൂപയാണ്.
അതേസമയം, സംസ്ഥാനത്ത് വെള്ളി വിലയില്‍ മാറ്റമില്ല. സാധാരണ വെള്ളിയുടെ വില 65 രൂപയാണ്. ഹാൾമാർക്ക് വെള്ളിയുടെ വില ഒരു ഗ്രാമിന് 100 രൂപയിൽ തന്നെ ഇപ്പോഴും തുടരുന്നു.
വില കൂടിയാലും കുറഞ്ഞാലും സ്വര്‍ണത്തെ എന്നും ഏറ്റവും സുരക്ഷിത നിക്ഷേപമായാണ് ജനങ്ങള്‍ കാണുന്നത്. അതിനാല്‍ സ്വര്‍ണവില ഉയരുന്നത് ഡിമാന്‍ഡിനെ ബാധിക്കുന്നില്ല എന്നതാണ് വസ്തുത.
നിക്ഷേപം എന്നതിലുപരി സ്വര്‍ണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാന്‍ ആളുകള്‍ താത്പര്യപ്പെടുന്നു. ആഗോളവിപണിയില്‍ ഡോളറിന്‍റെ മൂല്യം, പലിശ നിരക്കുകളിലെ വ്യത്യാസം, തുടങ്ങിയ ഘടകങ്ങള്‍ സ്വര്‍ണവിലയെ ബാധിക്കുന്നുണ്ട്. ഡോളര്‍ ശക്തിയാര്‍ജിച്ചതും സ്വര്‍ണത്തിന് തിരിച്ചടിയായി. സ്വര്‍ണത്തിന്‍റെ രാജ്യാന്തര വില, ഡോളര്‍ - രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വര്‍ണ വില നിര്‍ണയിക്കപ്പെടുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...