Gold Rate on September 9: സ്വർണവിലയില്‍ വന്‍ കുതിപ്പ്, രണ്ട് ദിവസംകൊണ്ട് ഉയർന്നത് 280 രൂപ!
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്. കഴിഞ്ഞ രണ്ടു ദിവസത്തിനുള്ളില്‍ 280 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന് വര്‍ദ്ധിച്ചത്.
Gold Rate Today September 9: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്. കഴിഞ്ഞ രണ്ടു ദിവസത്തിനുള്ളില്‍ 280 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന് വര്‍ദ്ധിച്ചത്.
ഇന്ന് വിപണി ആരംഭിച്ചതേ, ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപയുടെ വര്‍ദ്ധനയാണ് രേഖപ്പെടുത്തിയത്. ഓണം നാളില്‍ 200 രൂപ വർദ്ധിച്ചിരുന്നു. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന് 37,400 രൂപയാണ് വിപണി വില.
ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ വില 10 രൂപ ഉയര്‍ന്ന് 4675 രൂപയിലെത്തി. ഓണം നാളില്‍ 25 രൂപ കൂടിയിരുന്നു. 18 കാരറ്റ് സ്വർണത്തിന്‍റെ വിലയും ഉയർന്നു. ഇന്നലെ ഒരു ഗ്രാമിന് 20 രൂപയും ഇന്ന് 10 രൂപയുമാണ് വര്‍ദ്ധിച്ചത്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ നിലവിലെ വിപണി വില 3,865 രൂപയാണ്.
Also Read: Rice Export: പൊടിയരി കയറ്റുമതി നിരോധിച്ച് ഇന്ത്യ, ആഭ്യന്തര വിതരണം വര്‍ദ്ധിപ്പിക്കുക ലക്ഷ്യം
അതേസമയം, സെപ്റ്റംബര്‍ മാസത്തിലെ സ്വര്‍ണവില പരിശോധിച്ചാല്‍ ഒന്നാം തിയതി മുതല്‍ സ്വര്‍ണവില ഉയര്‍ന്നു തന്നെയാണ് നിലകൊള്ളുന്നത്. പിന്നീട് കുതിപ്പ് രേഖപ്പെടുത്തി എങ്കിലും സെപ്റ്റംബര്‍ 6 ന് വില വളരെ കുറഞ്ഞിരുന്നു. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില സെപ്റ്റംബര്‍ 6 ന് രേഖപ്പെടുത്തിയ 37,320 രൂപയാണ്.
അതേസമയം, സംസ്ഥാനത്ത് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 60 രൂപയാണ്. ഹാൾമാർക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാമിന് 90 രൂപയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...