Gold Rate Today: കുതിച്ചുയര്‍ന്ന് സംസ്ഥാനത്ത് സ്വര്‍ണവില. ഇന്നലെ മാറ്റമില്ലാതെ തുടർന്ന സ്വർണവിലയാണ് ഇന്ന് കുത്തനെ ഉയർന്നിരിക്കുന്നത്. ഇന്ന്  ഒരു പവൻ സ്വർണത്തിന്  480 രൂപയാണ് കുത്തനെ കൂടിയത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്നത്തെ വിപണി നിരക്കനുസരിച്ച് ഒരു പവൻ സ്വർണത്തിന്‍റെ വില 37,120 രൂപയായി.  ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ വില 60 രൂപയാണ് കൂടിയത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണ വിപണി വില 4,640 രൂപയാണ്. 18 കാരറ്റ് സ്വർണത്തിന്‍റെ  വില 50 രൂപ ഉയര്‍ന്നു. നിലവിൽ ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിപണി വില 3,835 രൂപയാണ്. 


Also Read:  XXX Season 2: അശ്ലീല വെബ്‌ സീരീസ്, എക്താ കപൂറിനും അമ്മ ശോഭ കപൂറിനും അറസ്റ്റ് വാറണ്ട് 


അതേസമയം, സെപ്റ്റംബര്‍ മാസത്തിലെ സ്വര്‍ണവില പരിശോധിച്ചാല്‍ ഒന്നാം തിയതി മുതല്‍  ചാഞ്ചാടി നില്‍ക്കുകയാണ് സ്വര്‍ണവില. മിക്കവാറും എല്ലാ ദിവസങ്ങളിലും സ്വര്‍ണവില ഒരു പവന്  37,000 മുകളില്‍ രേഖപ്പെടുത്തിയിരുന്നു. സെപ്റ്റംബര്‍ 15 മുതലാണ് സ്വര്‍ണവിലയില്‍ നേരിയ കുറവ് കണ്ട് തുടങ്ങിയത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില സെപ്റ്റംബര്‍ 16 ന് രേഖപ്പെടുത്തിയ  36,640   രൂപയാണ്. 


സംസ്ഥാനത്ത് വെള്ളി വിലയും ഉയർന്നു. ഒരു  ഗ്രാം  സാധാരണ വെള്ളിയുടെ വില ഒരു രൂപയാണ് കൂടിയത്.  ഒരു ഗ്രാം വെള്ളിയുടെ വിപണി വില ഇന്ന് 62 രൂപയാണ്. അതേസമയം ഹാൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിക്ക് 90 രൂപയാണ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.