Kochi:കേരളത്തിൽ ഇന്ന് സ്വർണ വില  (Gold price) കുത്തനെ ഇടിഞ്ഞു  ഇന്ന് സ്വർണത്തിന് രണ്ട് മാസത്തിനിടെയിലെ ഏറ്റവും കുറഞ്ഞ വിലയാണ്  രേഖപ്പെടുത്തിയത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

രണ്ട് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ വിലയ്ക്കാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. പവന് 240 രൂപ കുറഞ്ഞ് 37,200 രൂപയ്ക്കാണ് ഇന്ന് വ്യാപാരം നടന്നത്. ഗ്രാമിന് 4,650 രൂപയാണ് നിരക്ക്. ഇന്നലെ രാവിലെ പവന് 37,600 രൂപയായിരുന്നു സ്വർണ വില. എന്നാൽ ഉച്ചയ്ക്ക് ശേഷം സ്വർണ വില 37,400 രൂപയായി കുറഞ്ഞു.


42,000 എന്ന സ്വര്‍ണ വില (Gold rate) യിലെ സര്‍വകാല റെക്കോഡില്‍ നിന്ന് സ്വര്‍ണം തിരിച്ചിറങ്ങുന്നത് അതിവേഗമാണ് എന്നത് ഉപയോക്താക്കളെ വിപണിയിലേയ്ക്ക് എത്തിക്കുകയാണ്. കഴിഞ്ഞ 2 ദിവസത്തിനിടെ  1000 രൂപയോളം കുറഞ്ഞു. ഒന്നര മാസത്തിനിടെ 4,800 രൂപയാണ് കുറഞ്ഞത്‌. 


Also read: സ്വര്‍ണം വാങ്ങാന്‍ സുവര്‍ണ്ണാവസരം, സ്വര്‍ണവിലയില്‍ വന്‍ ഇടിവ്; പവന് 560 രൂപ കുറഞ്ഞു


സ്വര്‍ണവില കുത്തനെ വര്‍ധിക്കുമെന്ന ആശങ്ക നിലനില്‍ക്കവെയാണ് ആഗസ്റ്റ് ആദ്യവാരം 42,000ത്തിലേക്ക് ഉയര്‍ന്നത്. വീണ്ടും ഉയരുമെന്നും 50,000 വരെ എത്തുമെന്നും നിരീക്ഷണങ്ങളുണ്ടായിരുന്നു. എന്നാല്‍ പിന്നീട് ഉയര്‍ന്നില്ല. പകരം വില കുറയുകയായിരുന്നു. 


സ്വര്‍ണ വിലയിടിയുന്നത് വിവാഹ ആവശ്യങ്ങള്‍ക്ക് കാത്തിരിക്കുന്നവര്‍ക്ക്  ഏറെ ആശ്വാസമാണ്.  ഇനിയും സ്വര്‍ണ വില കുറയുമെന്ന സൂചനകള്‍ പുറത്തു വരുന്നുണ്ട്.