Kochi: സ്വര്‍ണം വാങ്ങാന്‍  ആഗ്രഹിക്കുന്നവര്‍ക്ക് ഇത് ഏറ്റവും അനുയോജ്യമായ  സമയം, സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില  (Gold rate) കുത്തനെ കുറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തിയ സ്വര്‍ണവില  (Gold price)ഇപ്പോള്‍   പവന് 560 രൂപയാണ്  കുറഞ്ഞിരിക്കുന്നത്. 


പവന് 560 രൂപ കുറഞ്ഞ് 37,600 രൂപയ്ക്കാണ് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 4700 രൂപയാണ് ഇന്നത്തെ നിരക്ക്. ഇന്നലെ ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയാണ് സ്വര്‍ണത്തിന് രേഖപ്പെടുത്തിയിരുന്നത്. പവന് 38,160 രൂപയായിരുന്നു ഇന്നലത്തെ വില. സെപ്റ്റംബര്‍ മാസത്തിലെ ഏറ്റവും കുറഞ്ഞ വില പവന് 37,360 രൂപയാണ്.


അതേസമയം, സ്വര്‍ണവിലയില്‍ കഴിഞ്ഞ കുറെ ദിവസങ്ങളായി ചാഞ്ചാട്ടം തുടരുകയാണ്. ആഗോളതലത്തിലുളള മാറ്റങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. ഡോളര്‍ ശക്തിയാര്‍ജ്ജിക്കുന്നത് ഉള്‍പ്പെടെയുളള ഘടകങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. കോവിഡിനെ തുടര്‍ന്ന് സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര്‍ വരുന്നത് വിലയില്‍ മാറ്റം വരുത്തുന്നുണ്ട്.


Also read: കരിപ്പൂരിൽ വൻ സ്വർണ്ണ വേട്ട; പിടിച്ചെടുത്തത് 30 ലക്ഷം രൂപയുടെ സ്വർണം..!


ഈ മാസത്തിന്‍റെ  തുടക്കത്തില്‍ 37,360 രൂപ എന്ന നിലവാരത്തിലേക്ക് സ്വര്‍ണവില താഴ്ന്നിരുന്നു. തുടര്‍ന്ന് ഘട്ടം ഘട്ടമായി ഉയര്‍ന്ന് 38,160 എന്ന ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ സ്വര്‍ണവില എത്തിയിരുന്നു. തുടര്‍ന്നാണ് ഇന്ന് ഇടിവ് നേരിട്ടത്.