Gold Rate Today: വിവാഹ സീസണ് ആരംഭിച്ചതോടെ സ്വര്‍ണത്തിനും വെള്ളിയ്ക്കും വന്‍ വിലയിടിവ്
രാജ്യത്ത് ഉത്സവകാലത്ത് സ്വര്‍ണവിലയില്‍ ഉണ്ടായ നേരിയ വര്‍ദ്ധനവിന് ശേഷം ഇപ്പോള്‍ സ്വര്‍ണം, വെള്ളി വിലയില്‍ വന്‍ ഇടിവ്.
Kochi: രാജ്യത്ത് ഉത്സവകാലത്ത് സ്വര്‍ണവിലയില്‍ ഉണ്ടായ നേരിയ വര്‍ദ്ധനവിന് ശേഷം ഇപ്പോള്‍ സ്വര്‍ണം, വെള്ളി വിലയില്‍ വന്‍ ഇടിവ്.
വിവാഹ സീസൺ ആരംഭിച്ചതോടെ സ്വർണത്തിന്‍റെയും വെള്ളിയുടെയും വിലയിൽ ഇടിവ് വന്നതോടെ ഉപഭോക്താക്കൾക്ക് വന്‍ വിലക്കുറവിൽ സ്വർണം വാങ്ങാനുള്ള അവസരം വീണ്ടും ലഭിച്ചിരിയ്ക്കുകയാണ്.
മാസത്തെ ഏറ്റവും ഇയര്‍ന്ന നിലയിലെത്തിയ സ്വര്‍ണത്തിന് (Gold Rate) ഇന്ന് 160 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 4,590 രൂപയാണ് ഇന്നത്തെ സ്വർണ വില. ഒരു പവൻ സ്വർണ്ണത്തിന്‍റെ വില 36,880 രൂപയായിരുന്നു. ഇന്ന് ഒരു പവൻ സ്വർണത്തിന് (8 ഗ്രാം) 36,720 രൂപയാണ്.
നവംബർ മാസത്തില്‍ ഏറ്റവും കുറഞ്ഞ സ്വര്‍ണവില 3, 4 തീയതികളിലായിരുന്നു രേഖപ്പെടുത്തിയത്. 35,640 രൂപയായിരുന്നു ഇത്.
കഴിഞ്ഞ ഒക്ടോബര്‍ 18 മുതല്‍ സ്വര്‍ണവില ഉയരുകയാണ്. ഒക്ടോബര്‍ 17ന് 10 ഗ്രാം സ്വര്‍ണത്തിന് 44,190 രൂപയായിരുന്നു . എന്നാല്‍, ഒക്ടോബര്‍ 26ന് അത് 45,050 രൂപയിലെത്തി.
പണപ്പെരുപ്പം വര്‍ദ്ധിച്ചതും ലോകമെമ്പാടുമുള്ള ഓഹരി വിപണിയിലെ വർദ്ധിച്ചുവരുന്ന ചാഞ്ചാട്ടവും സ്വര്‍ണ വിലയെ സാരമായി ബാധിച്ചിട്ടുണ്ട്. കൂടാതെ, സ്വർണം വാങ്ങുമ്പോള്‍ ഹോൾമാർക്ക് മുദ്രയുള്ള സ്വർണ്ണം തന്നെ വാങ്ങിക്കുവാൻ ശ്രദ്ധിക്കുക. വിൽക്കപ്പെടുന്ന സ്വർണത്തിന്‍റെ ഗുണമേന്മ ഉറപ്പുവരുത്താന്‍ ജ്വല്ലറികള്‍ക്ക് ഹോൾമാർക്ക് മുദ്രയുള്ള സ്വർണം മാത്രമേ വിൽക്കാൻ പാടുള്ളൂ എന്ന് നിയമമുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...