Kochi: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല.  ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന  നിരക്കില്‍  തുടരുകയാണ്  ഇപ്പോള്‍  സ്വര്‍ണം.  


COMMERCIAL BREAK
SCROLL TO CONTINUE READING

സംസ്ഥാനത്ത് ഇന്ന്  ഒരു പവന്‍ സ്വര്‍ണത്തിന് 35,440 രൂപയാണ്  വില.  ഗ്രാമിന് 4,420 രൂപയും. ഇന്നലെ പവന് 80 രൂപ ഉയര്‍ന്നിരുന്നു. 


ഒക്ടോബര്‍ 1 നായിരുന്നു സ്വര്‍ണത്തിന് ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ  നിരക്ക്.  പവന്  34,720 രൂപയായിരുന്നു വില.


അതേസമയം, കഴിഞ്ഞ മാസവുമായി താരതമ്യപ്പെടുത്തുമ്പോള്‍ സ്വര്‍ണവിലയില്‍ കാര്യമായ മാറ്റം ഉണ്ട്.   സെപ്റ്റംബര്‍ 1ന് പവന് 35,440 രൂപയായിരുന്നു വില. സെപ്റ്റംബര്‍   4, 5, 6  തിയതികളിലായിരുന്നു സ്വര്‍ണ വില മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തിയത്.  


Also Read: 1885 ല്‍ പുറത്തിറങ്ങിയ ഒരു രൂപ നാണയം നിങ്ങളുടെ കൈവശം ഉണ്ടോ? കോടികള്‍ ഉറപ്പ് ...!!


സ്വര്‍ണ വിപണി കഴിഞ്ഞ കുറെ  ദിവസമായി  ചാഞ്ചാടി നില്‍ക്കുകയാണ്.  എന്നാല്‍, സ്വര്‍ണ വില  താരതമ്യേന  കുറഞ്ഞതോടെ ആവശ്യക്കാര്‍ ഏറിയിട്ടുണ്ട്  ദീര്‍ഘകാല നിക്ഷേപത്തിനായി  ഈ അവസരത്തില്‍  സ്വര്‍ണത്തെ ആശ്രയിക്കുന്നത്  വര്‍ദ്ധിച്ചതായാണ് വിലയിരുത്തല്‍.  സ്വര്‍ണ നിരക്കില്‍ ചാഞ്ചാട്ടം ഉണ്ടാവുന്ന അവസരത്തില്‍  ഹ്രസ്വകാല നേട്ടങ്ങള്‍ക്കായി സ്വര്‍ണ നിക്ഷേപം അനുയോജ്യമല്ലെന്നാണ് വിപണി വിദഗ്ധരുടെ അഭിപ്രായം.  


അതേസമയം, ഈ  വര്‍ഷം അവസാനത്തോടെ സ്വര്‍ണവില  വീണ്ടും  കുതിയ്ക്കുമെന്നാണ്  വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.  സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ വൈകിക്കേണ്ട... 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക