Gold Rate: പുതിയ സാമ്പത്തിക വര്‍ഷം ഓഹരി വിപണിയില്‍ ഉണര്‍വ്, കുതിച്ചുയര്‍ന്ന് സ്വര്‍ണവില
വിപണി ഉണര്‍ന്നു, കുതിച്ചുയര്‍ന്ന് സ്വര്‍ണവില... ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍ നിന്നും വന്‍ കുതിപ്പ് നടത്തിയിരിയ്ക്കുയാണ് സ്വര്‍ണം.
Kochi: വിപണി ഉണര്‍ന്നു, കുതിച്ചുയര്‍ന്ന് സ്വര്‍ണവില... ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍ നിന്നും വന്‍ കുതിപ്പ് നടത്തിയിരിയ്ക്കുയാണ് സ്വര്‍ണം.
സംസ്ഥാനത്ത് സ്വര്‍ണവില പവന് 440 രൂപയും ഗ്രാമിന് 55 രൂപയുമാണ് ഇന്ന് വര്‍ദ്ധിച്ചത്. ഇതോടെ വ്യാഴാഴ്ച്ച സ്വര്‍ണവില പവന് 33,320 രൂപയും ഗ്രാമിന് 4,165 രൂപയുമായി. ബുധാനാഴ്ച പവന് 32,880 രൂപയും ഗ്രാമിന് 4,110 രൂപയുമായിരുന്നു നിരക്ക്.
മാര്‍ച്ചിലെ 31ന് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് സ്വര്‍ണ വില്പന നടന്നത്. പുതിയ സാമ്പത്തിക വര്‍ഷം ആരംഭിച്ചതോടെ സ്വര്‍ണ വിലയില്‍ വന്ന വര്‍ദ്ധനവ് വ്യാപാരികളില്‍ ഉത്സാഹമുണ്ടാക്കുമെങ്കിലും സ്വര്‍ണ വില കുറയുന്നത് കാത്തിരുന്ന ഉപഭോക്താക്കളെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയായിരിയ്ക്കുകയാണ്.....
അതേസമയം, ദേശീയ വിപണിയിലും ഇന്ന് സ്വര്‍ണവിലയില്‍ (Gold Price) കാര്യമായ മാറ്റമൊന്നും വന്നിട്ടില്ല.
അതേസമയം, സ്വര്‍ണവിപണിയില്‍ മാറ്റം തുടരുമെന്നാണ് സൂചനകള്‍. സ്വര്‍ണവിപണിയില്‍ ചാഞ്ചാട്ടം തുടരുമെങ്കിലും ഉപഭോക്താക്കളെ സംബന്ധിച്ചിടത്തോളം ഇത് ദീര്‍ഘകാല നിക്ഷേപത്തിന് ഏറ്റവും അനുയോജ്യമായ സമയമാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...