കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. വിമാനമിറങ്ങിയ യാത്രക്കാരനില്‍നിന്ന് അനധികൃതമായി കടത്താന്‍ ശ്രമിച്ച ഒരു കോടി രൂപ വിലമതിക്കുന്ന സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്.


മൊബൈല്‍ ഫോണ്‍ ബാറ്ററിയുടെ രൂപത്തില്‍ സ്വര്‍ണം ഒളിപ്പിച്ചു കടത്താനായിരുന്നു യാത്രക്കാരന്‍റെ ശ്രമം. സംഭവവുമായി ബന്ധപ്പെട്ട മലപ്പുറം സ്വദേശിയായ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.