Gold and Silver Rate on June 1:  മെയ്‌ മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ നിന്നും  കൂപ്പുകുത്തി സ്വര്‍ണവില. കഴിഞ്ഞ രണ്ടു ദിവസമായി സ്വര്‍ണ വിലയില്‍ ഇടിവാണ് രേഖപ്പെടുത്തുന്നത്.

 

ഇന്ന്,  (ബുധനാഴ്ച ) സ്വര്‍ണത്തിന് 200 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്‍റെ ഇന്നത്തെ വിപണി വില  38,000 രൂപയായി. ഇന്നലെ  (ചൊവ്വാഴ്ച)  80 രൂപയാണ് കുറഞ്ഞത്‌.  

 

ഇന്ന് വിപണിയില്‍ പവന് (8 ഗ്രാം)  200  രൂപ കുറഞ്ഞ്  38,000 രൂപയിലെത്തി.  ഒരു ഗ്രാം സ്വര്‍ണത്തിന്  25 രൂപ കുറഞ്ഞ് 4,750 രൂപയായി.   

 


 

ഇക്കഴിഞ്ഞ മെയ്‌ 25നായിരുന്നു  സ്വര്‍ണത്തിന്അടുതിടെയിലെ ഏറ്റവും ഉയര്‍ന്ന നിരക്കായ 38,320 രൂപ രേഖപ്പെടുത്തിയത്.  

 

അതേസമയം, സംസ്ഥാനത്ത് വെള്ളി വിലയില്‍ മാറ്റമില്ല.  വെള്ളിവില ഗ്രാമിന് 67 രൂപയാണ്.  925 ഹോൾമാർക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. 925 ഹോൾമാർക്ക് വെള്ളിയുടെ വില 100 രൂപയാണ്. 

 

വില കൂടിയാലും കുറഞ്ഞാലും സ്വര്‍ണത്തെ എന്നും ഒരു  സുരക്ഷിത നിക്ഷേപമായാണ് ജനങ്ങള്‍ കാണുന്നത്. അതിനാല്‍  സ്വര്‍ണവില  ഡിമാന്‍ഡിനെ ബാധിക്കുന്നില്ല എന്നതാണ് വസ്തുത.  

 

നിക്ഷേപം എന്നതിലുപരി സ്വര്‍ണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാന്‍ ആളുകള്‍ താത്പര്യപ്പെടുന്നു. ആഗോളവിപണിയില്‍ ഡോളറിന്‍റെ  മൂല്യം, പലിശ നിരക്കുകളിലെ വ്യത്യാസം, തുടങ്ങിയ ഘടകങ്ങള്‍ സ്വര്‍ണവിലയെ ബാധിക്കുന്നുണ്ട്. ഡോളര്‍ ശക്തിയാര്‍ജിച്ചതും സ്വര്‍ണത്തിന് തിരിച്ചടിയായി. സ്വര്‍ണത്തിന്‍റെ രാജ്യാന്തര വില, ഡോളര്‍ - രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വര്‍ണ വില നിര്‍ണയിക്കപ്പെടുന്നത്.

 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.