Gold Silver Rate on May 20: സംസ്ഥാനത്ത്  ഇന്ന് സ്വർണവിലയില്‍  (Gold price) വര്‍ദ്ധനവ്‌.  തുടർച്ചയായ രണ്ടാം ദിവസമാണ് സ്വർണവിലയിൽ  വര്‍ദ്ധനവുണ്ടായത്.


COMMERCIAL BREAK
SCROLL TO CONTINUE READING

വിപണി നിരക്കനുസരിച്ച്  ഒരു പവൻ  (8 ഗ്രാം) സ്വർണത്തിന് 320  രൂപ കൂടി. ഇതോടെ വിപണിയിൽ ഒരു പവൻ സ്വർണത്തിന്‍റെ വില  37,360 രൂപയും ഒരു ഗ്രാമിന് 4670 രൂപയുമായി.  ഇന്നലെ  പവന് 160 രൂപ വര്‍ദ്ധിച്ചിരുന്നു.  
സംസ്ഥാനത്ത് 18 കാരറ്റ് സ്വര്‍ണത്തിന്‍റെ വിലയും ഉയര്‍ന്നു.  ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്‍റെ വിലയില്‍  35  രൂപയുടെ വര്‍ദ്ധനയാണ്  ഉണ്ടായിരിയ്ക്കുന്നത്. കഴിഞ്ഞ കുറേ ദിവസങ്ങളായി കുറയുകയായിരുന്ന  സ്വര്‍ണവില  അടുത്തിടെയാണ് വീണ്ടും  വര്‍ദ്ധിച്ചത്.


സംസ്ഥാനത്ത് വെള്ളിയുടെ വിലയും വര്‍ദ്ധിച്ചു.  ഇന്നലെ വെള്ളി വില  ഒരു രൂപ കുറഞ്ഞിരുന്നു, ഇന്ന്  ഒരു രൂപ കൂടി. ഇതോടെ വെള്ളിയുടെ വിപണി വില വീണ്ടും 67 രൂപയായി. അതേസമയം 925 ഹോൾമാർക്ക് വെള്ളിയുടെ വിലയിൽ  മാറ്റമില്ല. 925 ഹോൾമാർക്ക് വെള്ളിയുടെ വില 100 രൂപയാണ്. 


അതേസമയം, ആഗോള വിപണിയിൽ സ്വർണവില കുത്തനെ ഇടിഞ്ഞേക്കുമെന്നുള്ള  തരത്തില്‍ സൂചനകള്‍ പുറത്ത് വരുന്നുണ്ട്.  അതായത്, ഡോളർ കരുത്താർജിക്കുന്നതാണ് സ്വർണ വിപണിയ്ക്ക് ക്ഷീണമാകുന്നത്.  ആഗോള വിപണിയില്‍ സ്വർണവില കുറഞ്ഞാൽ അത്  രാജ്യാന്തര തലത്തിലും പ്രാദേശിക വിപണികളിലും പ്രതിഫലിക്കും. 



 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.