Gold and Silver Rate on May 25:  സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ദ്ധനവ്‌. 

 

കഴിഞ്ഞ മൂന്ന് ദിവസമായി സ്വര്‍ണവിപണിയില്‍ വര്‍ദ്ധനയാണ് കാണുന്നത്. ചൊവ്വാഴ്ച  480 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന് കൂടിയത്. 

 

ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്  120 രൂപ കൂടി. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്  (8 ഗ്രാം) 38,320 രൂപയായി. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ വില 4,790  രൂപയാണ്. 15  രൂപയുടെ വര്‍ദ്ധനവാണ്  ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ വിലയില്‍ ഉണ്ടായിരിയ്ക്കുന്നത്.  ഇതോടെ ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ എത്തിയിരിയ്ക്കുകയാണ് സ്വര്‍ണം.  

 


 

മെയ് ആദ്യവാരത്തിൽ കുറഞ്ഞു നിന്നിരുന്ന സ്വര്‍ണ വിപണിയില്‍ മെയ്‌ പകുതിയോടെ ഉണര്‍വ് ഉണ്ടായി.  കഴിഞ്ഞ, ഒരാഴ്ചയ്ക്കിടെ  1,320 രൂപയുടെ വര്‍ദ്ധനവാണ് ഉണ്ടായിരിയ്ക്കുന്നത്.  

 

അതേസമയം,  സംസ്ഥാനത്ത് വെള്ളി വിലയില്‍ മാറ്റമില്ല.  വെള്ളിവില ഗ്രാമിന് 67 രൂപയാണ്.  925 ഹോൾമാർക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. 925 ഹോൾമാർക്ക് വെള്ളിയുടെ വില 100 രൂപയാണ്. 

 

അതേസമയം, ആഗോള വിപണിയിൽ സ്വർണവില കുത്തനെ ഇടിഞ്ഞേക്കുമെന്നുള്ള  തരത്തില്‍ സൂചനകള്‍ പുറത്ത് വരുന്നുണ്ട്. അതായത്, ഡോളർ കരുത്താർജിക്കുന്നതാണ് സ്വർണ വിപണിയ്ക്ക് ക്ഷീണമാകുന്നത്.  ആഗോള വിപണിയില്‍ സ്വർണവില കുറഞ്ഞാൽ അത്  രാജ്യാന്തര തലത്തിലും പ്രാദേശിക വിപണികളിലും പ്രതിഫലിക്കും. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.