മുഖ്യമന്ത്രിക്കെതിരെ ഞെട്ടിക്കുന്ന മൊഴി; കറന്‍സി കടത്ത് നടന്നത് എന്നെന്നും എങ്ങനെയെന്നും വെളിപ്പെടുത്തി സ്വപ്ന സുരേഷ്
Swapna Suresh കറൻസി കടത്ത് കേസിൽ മുഖ്യമന്ത്രിക്കും കുടുംബത്തിനും പങ്കുണ്ടെന്നും അത് താൻ കോടതിയിൽ മൊഴി നൽകിയെന്നും സ്വപ്ന സുരേഷ് മാധ്യമങ്ങളോടായി പറഞ്ഞു.
കൊച്ചി : മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗുരുതര ആരോപണവുമായി സ്വർണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷ്. വിദേശത്തേക്ക് കറൻസി കടത്തിയ കേസിൽ മുഖ്യമന്ത്രിക്കും കുടുംബത്തിനും പങ്കുണ്ടെന്നും അത് താൻ കോടതിയിൽ മൊഴി നൽകിയെന്നും സ്വപ്ന സുരേഷ് മാധ്യമങ്ങളോടായി പറഞ്ഞു. ഇത് സംബന്ധിച്ചുള്ള കേസിൽ എറണാകുളത്തെ പ്രത്യേക കോടതിയിൽ ഇന്നലെ ജൂൺ ആറിന് സ്വപ്ന മൊഴി നൽകിയിരുന്നു.
മുഖ്യമന്ത്രിയുടെ 2016ലെ ദുബായ് സന്ദർശനത്തിനിടെ കറൻസി കടത്തിയെന്നാണ് സ്വപ്ന ആരോപിക്കുന്നത്. മറന്നുവച്ച് ബാഗ് എം.ശിവശങ്കറിന്റെ നിർദേശ പ്രകാരം കോൺസുലേറ്റ് ഇടപ്പെട്ടാണ് ദുബായിലെത്തിച്ചത്. അതിൽ കറൻസിയായിരുന്നുയെന്ന് സ്കാനിങിൽ കണ്ടിരുന്നു. ഇതിൽ മുഖ്യമന്ത്രിയുടെ ഭാര്യയ്ക്കും മകൾക്കും ബന്ധമുണ്ട്. ഇത് കോടതിയിൽ മൊഴി നൽകിട്ടുണ്ടെന്നും സ്വപ്ന മാധ്യമങ്ങളോട് പറഞ്ഞു.
കൂടാതെ ബിരിയാണി പാത്രങ്ങൾ ദുബായിൽ നിന്ന് ക്ലിഫ് ഹൗസിലേക്കെത്തിച്ചിരുന്നു. അതിന് പതിവിലും ഭാരമുണ്ടായിരുന്നു. മറ്റ് ലോഹങ്ങൾ ഘടിപ്പിച്ചിരുന്നു എന്ന് സംശയിക്കുന്നുയെന്നും സ്വപ്ന പറഞ്ഞു.
മുഖ്യമന്ത്രിക്കും കുടുംബത്തിനും പുറമെ ശിവശങ്കർ, സിഎം രവീന്ദ്രൻ, കെ.ടി ജലീൽ, നളിനി നെറ്റോ എന്നിവർക്കെതിരെയും താൻ മൊഴി നൽകിട്ടുണ്ടെന്ന് സ്വപ്ന അറിയിച്ചു.
ഇതൊരു ബ്രേക്കിങ് ന്യൂസാണ് കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുക.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.